എഡിറ്റര്‍
എഡിറ്റര്‍
ഏഴ് ഇന്ത്യന്‍ ബോക്‌സിംഗ് താരങ്ങള്‍ ഒളിമ്പിക്‌സ് യോഗ്യത നേടി
എഡിറ്റര്‍
Thursday 12th April 2012 12:33pm

ന്യൂദല്‍ഹി:  ഏഴ് ഇന്ത്യന്‍ ബോക്‌സിംഗ് താരങ്ങള്‍ ലണ്ടന്‍ ഒളിമ്പിക്‌സ് പ്രവേശത്തിനുള്ള യോഗ്യത നേടി. ഏഷ്യന്‍ യോഗ്യതാമത്സരത്തിന്റെ അവസാന നാലില്‍ എത്തിയതുവഴി 2009ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വെങ്കലമെഡല്‍ ജേതാവ് ഇഹാബ് അല്‍മാറ്റ്‌ഡോള്‍ട്ടാണ് യോഗ്യത നേടിയ ഏഴാമത്തെ ഇന്ത്യന്‍ ബോക്‌സര്‍.

ശിവതാപയാണ് യോഗ്യത നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ബോക്‌സര്‍. സെമിയില്‍ ജപ്പാന്റെ സതോഷി സിമിസുവിനെ പരാജയപ്പെടുത്തിയാണ് ശിവ ഫൈനലില്‍ പ്രവേശിച്ചത്.  വിജേന്ദര്‍ സിംഗ്, ദിവന്‍ന്ത്രോ സിംഗ്, ജയ് ഭഗവാന്‍, മനോജ് കുമാര്‍, വികാസ് കൃഷ്ണന്‍ എന്നിവരാണ് ഒളിമ്പിക്‌സ് പ്രവേശം ഉറപ്പാക്കിയ മറ്റുള്ളവര്‍.

ഇതില്‍ വിജേന്ദര്‍ സിംഗ് കഴിഞ്ഞതവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയിരുന്നു. തുടര്‍ച്ചയായി മൂന്നാം തവണയാണ് വിജേന്ദര്‍ ഒളിമ്പിക്‌സ് യോഗ്യത നേടുന്നത്. ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സിംഗ് താരം കൂടിയാണ് വിജേന്ദര്‍.

ഒളിമ്പിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ ബോക്‌സര്‍ കൂടിയാണ് വിജേന്ദര്‍.

Advertisement