എഡിറ്റര്‍
എഡിറ്റര്‍
ആഭരണ നിര്‍മ്മാണശാലയിലെ സിലിണ്ടര്‍ പൊട്ടിത്തെറി: മരണം ഏഴായി
എഡിറ്റര്‍
Monday 24th March 2014 12:27pm

fire

തൃശൂര്‍: മുളങ്ങിലെ ആഭരണനിര്‍മ്മാണശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം ഏഴായി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുളങ്ങ് സ്വദേശി ഹരിദാസ് (46), തൊട്ടിപ്പാള്‍ സ്വദേശി ബിജോയ് കൃഷ്ണ (31) എന്നിവരാണ് ഇന്ന് മരിച്ചത്.

തൃശൂരിലെ പുതുക്കാട് മുളങ്ങിലില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. അപകട സമയത്ത് 25 പേരാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപമുണ്ടായിരുന്ന തെര്‍മോകോളിലേക്ക് തീ പടരുകയായിരുന്നു. അഞ്ച് പേര്‍ നേരത്തെ മരിച്ചിരുന്നു.

സ്ഥാപന ഉടമ മുളങ്ങ് കൊറ്റിക്കല്‍ സലീഷിനെ (36) പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, അനുമതിയില്ലാതെ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കല്‍, ലൈസന്‍സില്ലാത്ത സ്ഥാപനനടത്തിപ്പ്, തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

അപകടം നടന്ന സ്ഥലം സ്‌ഫോടകവസ്തു വിദഗ്ധസംഘം പരിശോധിച്ചിരുന്നു. കൊച്ചിയില്‍നിന്നുള്ള ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സിലെ ടി.ഒ. ശശി, ടാംഗാഡ്ഗി എന്നിവരാണ് അപകടം നടന്നയിടത്ത് പരിശോധന നടത്തിയത്.

Advertisement