എഡിറ്റര്‍
എഡിറ്റര്‍
‘മലപ്പുറത്ത് മാത്രമാണ് പച്ചമലയാളിയെ കാണാന്‍ കഴിയുക’; കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചാല്‍ എന്തു സംഭവിക്കുമെന്ന് മലപ്പുറത്ത് സേവനമനുഷ്ഠിച്ച സേതുരാമന്‍ ഐ.പി.എസ് പറയുന്നു
എഡിറ്റര്‍
Monday 10th July 2017 10:59pm

 

കോഴിക്കോട്: കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്നതും ഈ ‘വസ്തുത’യെ സാധൂകരിക്കുന്ന കണക്കുകളുമെല്ലാമാണല്ലോ ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് സേതുരാമന്‍ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. മലപ്പുറം ജില്ലയില്‍ നാല് വര്‍ഷം ജില്ലാ പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചയാളാണ് ഇദ്ദേഹം.

മലപ്പുറത്ത് മാത്രമാണ് തനിക്ക് ‘പച്ചമലയാളി’യെ കാണാന്‍ കഴിയുന്നത് എന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരെന്ന നിലയില്‍ തങ്ങള്‍ക്ക് കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. എല്ലായിടത്തും ഹിന്ദുവോ, മുസ്ലിമോ, നായരോ, ഈഴവനോ, ക്രസ്ത്യാനിയോ, ദളിതനെയോ ആണ് കണ്ടു മുട്ടാന്‍ സാധിച്ചത്. എന്നാല്‍ മലപ്പുറത്ത് മാത്രമാണ് പച്ചമലയാളിയെ കാണാന്‍ കഴിയുക എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.


Also Read: പൊലീസ് വാഹനത്തില്‍ ചിരിച്ചുകൊണ്ട് ദിലീപ്; പ്രതികരിക്കാനില്ലെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കുടുംബം (വീഡിയോ) 


ദക്ഷിണേന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തിന് വര്‍ഗീയ കലാപങ്ങളുടെ ചരിത്രമില്ല. അവിടത്തെ ജനങ്ങള്‍ തീവ്രമായി നിയമങ്ങള്‍ അനുസരിക്കുന്നവരാണ്. മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചാല്‍ തീര്‍ച്ചയായും മലയാളിത്തവും യുവത്വവും അതിനനുസരിച്ച് വര്‍ധിക്കുകയും വര്‍ഗീയതയും ജാതീയതയും കുറയുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

സാംസ്‌കാരികമായി ഏറെ സമ്പന്നമാകാന്‍ പോകുകയാണ് കേരളം. നമുക്ക് കൂടുതല്‍ ബഷീറുമാരെ വേണം. വടക്കന്‍ വീരഗാഥയിലും അമരത്തിലുമെല്ലാം മമ്മൂട്ടിയെ അല്ലാതെ മറ്റൊരാളെ ചിന്തിക്കുക വയ്യ. ഫാസിലാണ് മണിച്ചിത്രത്താഴ് നമുക്ക് തന്നത്. എം.എന്‍ കാരശ്ശേരിയേക്കാള്‍ പുരോഗമനചിന്തയുള്ള വേറെയാരുണ്ട് കേരളത്തിലെന്നും സേതുരാമന്‍ ചോദിക്കുന്നു.


Don’t Miss: ടി.പി സെന്‍കുമാറിനെതിരായ പരാതിയില്‍ ഡി.ജി.പി നിയമോപദേശം തേടി; കേസെടുക്കാമെന്ന് ലോ ഓഫീസര്‍


കേരളം മോനോഹരവും അനുഗൃഹീതവുമായ നാടാണ്. മുസ്‌ലിം യുവത്വമാണ് ഈ നാടിന് ഊര്‍ജ്ജസ്വലതയും ജീവനും നല്‍കുന്നത്. ജനസംഖ്യ വര്‍ധിപ്പിക്കാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കുന്നു എന്നത് മിഥ്യ മാത്രമാണ്. ഇന്തോനേഷ്യയിലേയും ബംഗ്ലാദേശിലേയും ജനനനിരക്ക് ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും ജനനനിരക്കിനേക്കാള്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സേതുരാമന്‍ ഐ.പി.എസ്സിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

What would happen if population of Muslims increase in Kerala ?
As an IPS officer who served as the District Police Chief for four years in Malappuram District, I can say it will make Kerala a better place to live in every respect.

As police officers, we have travelled throughout the state and know people from every corner of the state. Everywhere I have come across only Hindu, Muslim, Nair, Ezhavan, Christian , Dalit etc. But in Malappuram, one can find paccha Malayali. Any one is ready to help another. The most populous district in south India has no history of communal riots. People are extremely law abiding, cordial and helpful. If Muslim population increases it will certainly increase the Malayaliatha, and youthfulness. It will reduce communalism and casteism.

Kerala is going to be enriched culturally. We need more Basheer. One can not think of any other actor other than Mammooty in vadakkan veera gatha, amaram , rajamanikyam, franchiyettan etc. It is Fazli who has given us Manichitrathazh. Who is more progressive and liberal than M.N Karassery in Kerala ? I learn Malayalam from his beautiful writing. Polyglot Samadani sahib’s speeches are enticing to every secular Malayali. Muslims have among them the best of critics and rationalists in Kerala. Hamid Chenthamankaloor seamlessly writes about Kerala society and polity. No one challenges fundamentalists better than E.A Jabbar Maash and Ayub Maulavi.


Also Read: കശ്മീരില്‍ സൈന്യം മനുഷ്യ കവചമാക്കിയ ഫാറൂഖിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു


The political culture of Muslims is model for other minorities. There are more than five crore Muslims in UP. It is undemocratic that not a single MP to represent them. Number of MLAs in assembly is too few proportionate to population. In Kerala, Muslims are part of state building, thanks to mainstream politics. It is encompassing and liberal. Any one can go to Panakkad , to Thangal or kunchalikutty sahib and feel at home. Learn from Minister K.T Jaleel about best of Islam and get guided by his simplicity and commitment. Is there any non Muslim more secular than former minister Aryadan Mohammed? I doubt. Young Muslim MLAs and politicians are highly promising. They are going to make not just Kerala , but India better.

More Muslims means more Indians , more Malayalis, more investors and more consumers. Hence more development. Yusuf Ali has done more than any bureaucrat or diplomat in bringing investment and development in Kerala. The number of Muslim investors are too long to mention here. Without remittances from Islamic countries, Kerala would have been a basket case.

Kerala is beautiful and blessed land. Muslim youth make it lively and energetic place. Malappuram is full of youth and promising students. It is going to bring out brilliant scientists, doctors, entrepreneurs and artists. They are contributing and are going to contribute to the national development.

It is a myth that Muslims tend to have high fertility. The birth rate in Indonesia and Bangladesh is lower than UP and Bihar. Birth rate is high in poorer communities. If you want to reduce Muslim population , make them rich. Give them opportunities. Rich and literate Muslims tend to have smaller families.

The real problem is labelling. I am also doing that mistake for the sake of this article. I don’t want Karassery Maash or Mammooty or Minister K. T. Jaleel to be labelled as Muslims. They are incredible Indians, bigger than to be tied to a religious community. Even ordinary people don’t want to be labelled. Cant we let the children and youth pursue and experiment with different perspectives. Can’t we let the children and youth free to live on my own without the externally imposed imagined identity?

The religious fringe elements make made life miserable for everyone. They cant look at children as children, mothers as mothers. They label them as Muslim children, Hindu children , Christian children , Nair children etc. No child is born religious. No prophet or God is bigger than child to the mother.

Advertisement