ന്യൂദല്‍ഹി: സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശം പ്രത്യേക സാമ്പത്തിക മേഖലയാക്കി(സെസ്) കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.132 ഏക്കര്‍ ഭൂമിക്കാണ് ആദ്യ ഘട്ടത്തില്‍ സെസ് പദവി നല്‍കുന്നത്.

സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് ദിവസത്തിനകം ആരംഭിക്കുമെന്ന് ഐ.ടി സെക്രട്ടറി സുരേഷ് കുമാര്‍ അറിയിച്ചു. മാര്‍ച്ച് പതിനഞ്ചിന് ശേഷിക്കുന്ന 114 ഏക്കര്‍ ഭൂമിക്ക് സെസ് അനുവദിക്കാനായി അപേക്ഷ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.