ന്യൂദല്‍ഹി: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ ബാക്കിയുള്ള സ്ഥലത്തുകൂടി സെസ് പദവി ലഭിച്ചു. 114 ഏക്കര്‍ ഭൂമിയ്ക്കാണ് പ്രത്യേക സാമ്പത്തിക മേഖലാ(സെസ്) പദവി ലഭിച്ചത്. മാര്‍ച്ചില്‍ 132 ഏക്കറിന് പ്രത്യേക സെസ് പദവി ലഭിച്ചിരുന്നു.

246 ഏക്കറിനും ഒറ്റ സെറ്റായാണ് ഇപ്പോള്‍ സെസ് പദവി ലഭിച്ചിരിക്കുന്നത്. ഒറ്റ സെറ്റായി സെസ് പദവി ലഭിച്ചത് പദ്ധതിക്ക് ഗുണകരമാവുമെന്ന് സ്മാര്‍ട് സിറ്റി കമ്പനി എം.ഡി ബാജു ജോര്‍ജ് പറഞ്ഞു.