കൊച്ചി: സന്തോഷ് ട്രോഫിയില്‍ ഫൈനലില്‍ രണ്ടാം തവണയും സര്‍വീസസ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സര്‍വ്വീസസ് ടീം പഞ്ചാബിനെ പരാജയപ്പെടുത്തിയത്.

ഞായറാഴ്ച നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ കേരളത്തിനെയാണ് സര്‍വ്വീസസ് നേരിടുക. മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനുട്ടില്‍ വിജയകുമാര്‍ നേടിയ ഗോള്‍ പഞ്ചാബിന് പ്രതീക്ഷ നല്‍കിയെങ്കിലും സര്‍വ്വീസസിന്റെ ലാല്യന്‍ മാവ്യയുടെ ഗോളില്‍ ടീം ആശ്വാസം കണ്ടെത്തി.

Ads By Google

നിശ്ചിത സമയത്തുള്ള ഈ സമനിലയെ തുടര്‍ന്ന്  പിന്നീട് എക്‌സട്രാടൈമിലേക്ക് കളി നീണ്ടു. ഇതിനിടെ  ധാന്‍ജി സിങ്ങും മാവ്യയും വീണ്ടും തിരിച്ചടിച്ചതോടെ സര്‍വ്വീസസ് വിജയം കണ്ടു.

ആദ്യ പകുതിയില്‍ കനത്ത പ്രതിരോധം കാഴ്ച വെച്ച പഞ്ചാബിന് മത്സരം രണ്ടാം പകുതിയിലെത്തിയപ്പോള്‍ മധ്യനിരക്കാരനായ തരന്‍ ജിത്ത് സിങ്ങ് ചുവപ്പു കാര്‍ഡ് നേടി പുറത്തായതോടെയാണ് തളര്‍ച്ച അനുഭവപ്പെട്ടത്.

പിന്നീട് തോല്‍വി മുഖാമുഖം കണ്ട സര്‍വ്വീസസിന്റെ കനത്ത പോരാട്ടമാണ് ഫൈനലിലേക്ക് രണ്ടാം തവണയും അവസരം നേടികൊടുത്തത്.