കൊച്ചി: രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് സര്‍വ്വീസ് ടാക്‌സ് സംവിധാനം നടപ്പാക്കണമെന്ന ഉത്തരവ് നിലവില്‍ വന്നു. എല്ലാ ക്ലാസിലുമുള്ള യാത്രക്കാര്‍ക്കും ടാക്‌സ് ഏര്‍പ്പെടുത്തിക്കൊള്ളുതാണ് പുതിയ ഉത്തരവ്. ഇതുപ്രകാരം ആഭ്യന്തര യാത്രക്ക് 103 രൂപയും ്അന്താരാഷ്ട്ര യാത്രക്ക്് 515 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.

2010-11 ലെ ബജറ്റില്‍ വിമാന സര്‍വ്വീസ് ചാര്‍ജ് 10 ശതമാനമാക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശം ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ അരുണാചല്‍ പ്രദേശ്, ആസാം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, ശ്രീനഗര്‍, ലേ, ജമ്മു എന്നീ വിമാനത്താവളങ്ങളില്‍ നിന്നും യാത്ര ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ യാത്രക്കാരെ സര്‍വീസ് ട്ാക്‌സില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇരട്ടിപ്രഹരമാണ് പുതിയ സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നതുമൂലം ഉണ്ടായിട്ടുള്ളത്. നിലവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന യാത്രക്കാരില്‍ നിന്നും യൂസേഴ്‌സ് ഫീ ഇനത്തില്‍ ഒരുതുക ഈടാക്കുന്നുണ്ട്. അതിനിടെ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ അന്താരഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട അസോസിയേഷനടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.