എഡിറ്റര്‍
എഡിറ്റര്‍
പിറക്കാനിരിക്കുന്ന കുഞ്ഞിനു നേരെ വംശീയാധിക്ഷേപം; മറുപടിയുമായി സെറീന വില്ല്യംസ് രംഗത്ത്
എഡിറ്റര്‍
Tuesday 25th April 2017 10:26pm


വാഷിങ്ടണ്‍: തന്റെ പിറക്കാന്‍ പോകുന്ന കുട്ടിയെ വംശീയമായി അധിക്ഷേപിച്ച റൊമാനിയന്‍ ടെന്നീസ് താരം ഇല്ലിയ നസ്താസെയ്ക്ക് മറുപടിയുമായി വിഖ്യാത ടെന്നീസ് താരം സെറീന വില്ല്യംസ്. ‘ചോക്ക്‌ളേറ്റ് പാലുമായി ചേര്‍ന്ന രീതിയിലുള്ള എന്ത് നിറമാണ് കുട്ടിയുടേതെന്ന് നമുക്ക് കാത്തിരുന്ന് കാണാം’ എന്ന ഇല്ലിയ നസ്തായുടെ പരാമര്‍ശനത്തിനെതിരെയാണ് താരം രംഗത്ത് വന്നത്.


Also read ഭക്ഷണം കഴിച്ച പൊലീസുകാരോട് കാശ് ചോദിച്ചു; ഗുജറാത്തില്‍ ഹോട്ടലുടമയെയും കുടുംബത്തെയും ക്രൂര പീഡനത്തിനിരയാക്കി വിലങ്ങ് വച്ച് ജയിലിടച്ചു 


ഇന്‍സ്റ്റാഗ്രാമിലിട്ട കുറിപ്പിലൂടെയാണ് താരം നസ്താസെയുടെ പരാമര്‍ശനത്തിന് മറുപടി നല്‍കിയത്. ‘ഇത്തരത്തില്‍ തീര്‍ത്തും വംശീയമായ അധിക്ഷേപങ്ങള്‍ തനിക്കെതിരെയും തന്റെ ജനിക്കാന്‍ പോകുന്ന കുഞ്ഞിനു നേരെയും നടത്തുന്ന നസ്താസെയെപ്പോലുള്ളവരുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന യാഥാര്‍ഥ്യം എന്നെ നിരാശപ്പെടുത്തുവെന്നായിരുന്നു താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

‘ലോകം ഒരു പാട് മുന്നോട്ടു സഞ്ചരിച്ചെങ്കിലും ഇനിയും ഒരു പാട് ദൂരം മുന്നോട്ടു പോവാനുണ്ടെന്നും ഒരുപാട് പ്രതിബന്ധങ്ങള്‍ നമ്മള്‍ മറികടന്നിട്ടുണ്ടെങ്കിലും ഇനിയുമൊരുപാടുണ്ടെന്നും’ സെറീന പോസ്റ്റിലൂടെ പറയുന്നു. തന്റെ പ്രസ്താനയ്ക്ക് ശേഷം പ്രതിുഷേധമുയര്‍ന്നപ്പോളും വിഷയത്തെ വളരെ ലാഘവത്തോടെ കണ്ടിരുന്ന നസ്താസെയ്ക്ക് ലഭിച്ച കൃത്യമായ നടപടിയെന്നാണ് സെറീനയുടെ കുറിപ്പിനെ ഫോളോവേഴ്‌സ് വിശേഷിപ്പിക്കുന്നത്.

‘നിങ്ങള്‍ നിങ്ങളുടെ വാക്ക് കൊണ്ട് എനിക്ക് നേരെ വെടിയുതിര്‍ക്കും. നിങ്ങള്‍ നിങ്ങളുടെ വെറുപ്പ് കൊണ്ട് എന്നെ കൊല്ലാന്‍ നോക്കും. പക്ഷെ കാറ്റിനെ പോലെ വീണ്ടും ഞാന്‍ ഉയിര്‍ത്തെഴുനേല്‍ക്കു’മെന്ന മായ ഏഞ്ചലോയുടെ വരികള്‍ കുറിച്ചു കൊണ്ടാണ് സെറീന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

നേരത്തെ വിവാദ പ്രസ്താനവനയുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ നസ്താസെയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത സ്‌നാപ് ചാറ്റിലൂടെയായിരുന്നു താരം പങ്കുവെച്ചത്. കുട്ടിയുടെ പിതാവ് റെഡ്ഡിറ്റ് സഹസ്ഥാപകന്‍ അലെക്‌സിസ് ഒഹാനിയന്‍ വെള്ളക്കാരനായതാണ് നസ്താസെ വംശീയപരമായ പ്രസ്താവന നടത്താന്‍ ഇടയാക്കിയത്.

Advertisement