എഡിറ്റര്‍
എഡിറ്റര്‍
സെറീന 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ മറികടക്കും: മര്‍ട്ടീന
എഡിറ്റര്‍
Tuesday 7th January 2014 2:09pm

serena

ലോക ഒന്നാം നമ്പര്‍ താരം ##സെറീന വില്യംസിന് കരിയറില്‍ ഉയര്‍ച്ചയല്ലാതെ താഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് മുന്‍ താരം മര്‍ട്ടീന നവ്രട്ടിലോവ. 20 ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങള്‍ക്കപ്പുറം വിജയം സ്വന്തമാക്കാന്‍ സെറീനയ്ക്കാവുമെന്നും മര്‍ട്ടീന പറഞ്ഞു.

18 ഗ്രാന്‍ഡ് സ്ലാം സിംഗിള്‍ ടൈറ്റിലുകള്‍ കരിയറില്‍ നേടിയ താരമാണ് 57 കാരിയായ മര്‍ട്ടീന, വുമണ്‍സ് മിക്‌സഡ് ഡബിള്‍സില്‍ 41 കിരീടനേട്ടങ്ങളും മര്‍ട്ടീനയുടെ പേരിലുണ്ട്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടാനായാല്‍ സെറീന വില്യംസ് സിംഗിള്‍ കീരിടത്തില്‍ മര്‍ട്ടീനയ്‌ക്കൊപ്പമാവുകയും ചെയ്യും. മെല്‍ബണില്‍ അടുത്ത ആഴ്ചയാണ് മത്സരം.

സെറീനയ്ക്ക് ആകാശം മാത്രമേ പരിമിതിയായി മുന്നിലുള്ളൂ. അതുവരെ അവര്‍ക്ക് പറന്നുയരാം. ആരോഗ്യത്തോടെയും അതിനൊപ്പം ഫോം നിലനിര്‍ത്തിയും സെറീന ഏറെ ദൂരം മുന്നോട്ട് പോകുമെന്നും മര്‍ട്ടീന പറഞ്ഞു.

Advertisement