എഡിറ്റര്‍
എഡിറ്റര്‍
ബ്രിസ്‌ബെയിനില്‍ സെറീന-ഷറപോവ സെമിപോരാട്ടം
എഡിറ്റര്‍
Thursday 2nd January 2014 4:33pm

sareena,-sharapova

ബ്രിസ്‌ബെയ്ന്‍: കാണികള്‍ക്ക് ആവേശം പകര്‍ന്ന് ബ്രിസ്‌ബെയിനില്‍ ക്ലാസിക് പോരാട്ടം. വനിതാ ടെന്നീസിലെ എക്കാലത്തേയും മികച്ച പോരാളികളായ സെറീന വില്യംസിന്റേയും മരിയ ഷറപ്പോവയുടേയും സെമി പോരാട്ടത്തിനാണ് ബ്രിസ്‌ബെയ്ന്‍ വേദിയാകുന്നത്.

ബ്രിസ്‌ബെയ്ന്‍ ടൂര്‍ണമെന്റിനെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായുള്ള വാം അപ് എന്നാണ് വിശേഷിപ്പിക്കാറ്.

നിലവിലെ ഒന്നാം റാങ്കുകാരിയാണ് സെറീന വില്യംസ്. മുന്‍ ഒന്നാം നമ്പറായ ഷറപ്പോവ പരിക്കിന്റെ പിടിയില്‍ നിന്നും ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്.

ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോഴെല്ലാം സെറീനയുടെ ഭാഗത്തായിരുന്നു ഭൂരിപക്ഷം വിജയം. കഴിഞ്ഞ വര്‍ഷം നടന്ന ഫ്രഞ്ച് ഓപ്പണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴും വ്ിജയം സെറീനയ്‌ക്കൊപ്പമായിരുന്നു.

പുതിയ മത്സരത്തിലും വിജയസാധ്യത കൂടുതല്‍ സെറീനയ്ക്ക് തന്നെയാണ്. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഷറപ്പോവ മത്സരിച്ചത്.

Advertisement