Categories

സ്റ്റാന്‍ഫോര്‍ഡ് ടെന്നീസ്: സെറീന ഫൈനലില്‍

സ്റ്റാന്‍ഫോര്‍ഡ്: മുന്‍ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസ് ഡബ്‌ള്യുടിഎ സ്റ്റാന്‍ഫോര്‍ഡ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ജര്‍മ്മന്‍ താരം സബീന ലിസിക്കിയെ 6-1, 6-2ന് തകര്‍ത്താണ് സെറീന ഫൈനലിലെത്തിയത്. ഫൈനലില്‍ സെറീന മരിയ ബര്‍ത്തോളിയുമായി മത്‌ലരിക്കും.

റഷ്യന്‍ താരം മരിയ ഷറപ്പോവയെ ക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്ത് സെമിയിലെത്തിയ സെറീന സെമിയിലും എതിരാളിക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തന്റെ 82 ശതമാനം ഫസ്റ്റ് സെര്‍വിലും പോയന്റ് നേടിയ അമേരിക്കന്‍ താരം എതിരാളിയുടെ 17 സെക്കന്റ് സര്‍വ്വുകളില്‍ 13ഉം സ്വന്തമാക്കി.

പരിക്കിനേത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം സജീവ ടെന്നീസില്‍ നിന്ന് അകന്നുനിന്ന സെറീന കഴിഞ്ഞ വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പോടെയാണ് കോര്‍ട്ടിലേക്ക് തിരിച്ച് വന്നത്. 2010ലെ വിംബിള്‍ഡണ്‍ കിരീട നേട്ടത്തിനു ശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പരിക്കും മൂലം കോര്‍ട്ടില്‍ നിന്നു പൂര്‍ണമായും അകന്നുനിന്ന സെറീന ഇപ്പോള്‍ ലോകറാങ്കിംഗില്‍ 169-ാം സ്ഥാനത്താണ്. സ്റ്റാന്‍ഫോര്‍ഡില്‍ ഫൈനലിലെത്തിയതോടെ സെറീനയ്ക്കു റാങ്കിംഗില്‍ സ്ഥാനക്കയറ്റം ലഭിച്ചേക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.