എഡിറ്റര്‍
എഡിറ്റര്‍
സെറീന വില്യംസ് മിയാമി ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍
എഡിറ്റര്‍
Sunday 24th March 2013 3:44pm

മിയാമി: ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സെറീന വില്യംസ് മിയാമി ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. ആയുമി മൊറീറ്റയെ പരാജയപ്പെടുത്തിയാണ് സെറീന നാലാം റൗണ്ടില്‍ കടന്നിരിക്കുന്നത്.

Ads By Google

തുടര്‍ച്ചയായ ആറാം കിരീടം ലക്ഷ്യമിട്ടാണ് സെറീന മിയാമി ടൂര്‍ണമെന്റിനായി റാക്കറ്റേന്തുന്നത്. കഴിഞ്ഞ അഞ്ച് തവണയും സെറീന തന്നെയായിരുന്നു ഇവിടെ ജേതാവ്.

ആയുമി മൊറീറ്റയുമായുള്ള മത്സരം മികച്ചതായിരുന്നെന്നാണ് സെറീന പറയുന്നത്. നേരത്തേ ആയുമിയുമായി കളിച്ചിരുന്നെങ്കിലും ഈ മത്സരം വളരെ മനോഹരമായിരുന്നു.

മത്സരത്തില്‍ മികച്ച പ്രകടനമാണ് ആയുമി പുറത്തെടുത്തത്. കടുത്ത എതിരാളിയാണ് അവര്‍. അവരുമായി മത്സരിക്കുക എളുപ്പമല്ല. സെറീന പറയുന്നു.

സ്ലോവാക്യന്‍ താരം ഡോമിനികയാണ് അടുത്ത റൗണ്ടില്‍ സെറീനയുടെ എതിരാളി. ടൂര്‍ണമെന്റ് വിജയിച്ചാല്‍ സെറീനയെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡാണ്. നിലവില്‍ സ്‌റ്റെഫിഗ്രാഫിനൊപ്പം അഞ്ച് മിയാമി കിരീടങ്ങള്‍ നേടിയെന്ന റെക്കോര്‍ഡാണ് സെറീനയ്ക്കുള്ളത്.

ഒരു തവണ കൂടി സെറീന കിരീടം സ്വന്തമാക്കിയാല്‍ പുതിയൊരു റെക്കോര്‍ഡ് കൂടി സെറീനയുടെ പേരിലാവും.

Advertisement