മിയാമി: മിയാമി ഓപ്പണ്‍സില്‍ ആറാം കിരീടവും സ്വന്തമാക്കി സെറീന വില്യംസിന് വിജയം. ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ ടെന്നീസ് താരം മരിയാ ഷറപ്പോവയെ പരാജയപ്പെടുത്തിയാണ് ഇത്തവണ സെറീന കിരീടം വീണ്ടും സ്വന്തമാക്കിയത്.

Ads By Google

മൂന്ന് സെറ്റുകളിലായി നടന്ന മത്സരത്തില്‍ 4-6, 6-3, 6-0 എന്നീ സ്‌കോറുകള്‍ക്കാണ് സെറീന വിജയം കരസ്ഥമാക്കിയത്.

ഇതോടെ നിലവില്‍ സ്‌റ്റെഫിഗ്രാഫിനൊപ്പമുള്ള തുടര്‍ച്ചയായ അഞ്ചു മിയാമി കിരീടങ്ങള്‍ എന്ന സ്വന്തം റെക്കോര്‍ഡാണ് ഇവര്‍ തിരുത്തിയത്.

ഇതുവരെ മരിയ ഷറപ്പോവയ്‌ക്കെതിരെ പതിനൊന്നു മത്സരങ്ങളാണ് സെറീന കളിച്ചിട്ടുള്ളത്. ഇതില്‍ ഒരു തവണ മാത്രമാണ് ഷറപ്പോവയ്ക്ക് സെറീനയെ അടിയറവ് പറയിക്കാനായിരുന്നത്.

12-2 എന്ന സ്‌കോറിനായിരുന്നു അന്ന് സെറീന തോറ്റത്. മിയാമി ഓപ്പണ്‍സില്‍ ആറാം കിരീടം എന്ന റെക്കോര്‍ഡും ഈ മത്സരത്തോടെ സെറീനയ്ക്ക് സ്വന്തമായി.