ന്യൂയോര്‍ക്ക്: വെറും എഴുപത്തിനാല് മിനിറ്റുനുള്ളില്‍ എതിരാളിയുടെ കഥ കഴിച്ച് മുന്‍ ചാംപ്യന്‍ സെറീന വില്യംസ് യു.എസ് ഓപ്പണ്‍ വനിതാ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. സെര്‍ബ്ബിയയുടെ പതിനാറാം സീഡായ അന്നാ ഇവാനോവിക് ആണ് വീനസിന്റെ കരുത്തിന് മുന്നില്‍ അടിയറവ് പറഞ്ഞത്.സ്‌കോര്‍: 6-3, 6-4

എതിരാളിയുടെ മികവിനേക്കാള്‍ സ്വന്തം പിഴവുകളാണ് സെര്‍ബ് താരത്തിന് വിനയായത്. 2008ലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ഇവാനോവിക മത്സരത്തില്‍ 29 അണ്‍ഫോര്‍സ്ഡ് ഇറേര്‍സുകളാണ് വരുത്തിയത്. എട്ട് ഡബ്ബിള്‍ ഫോള്‍ട്ടുകളും മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ വരുത്തി.

പരിക്കിനെതുടര്‍ന്ന ഒരു വര്‍ഷത്തോളം സജീവ ടെന്നീസ് കോര്‍ട്ടില്‍ നിന്ന വിട്ട് നിന്നതിന് ശേഷം തിരിച്ച് വരവില്‍ സെറീന ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണ്ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. കഴിഞ്ഞ വിംബിള്‍ഡണ്‍ ചാംപ്യന്‍ഷിപ്പില്‍ സെറീന കളിച്ചിരുന്നെങ്കിലും നേരത്തെ പുറത്താവുകയായിരുന്നു. ഇരുപത്തിയെട്ടാം സീഡുകാരിയായ സെറീന മൂന്ന് തവണ യു എസ് ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്.