ലണ്ടന്‍: ഒരുവര്‍ഷം നീണ്ട ഇടവേളയ്ക്കുശേഷം സെറീന വില്യംസ് ടെന്നിസ് കോര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. അടുത്തയാഴ്ച്ച തുടങ്ങുന്ന ഈസ്റ്റ്‌ബോണ്‍ ഗ്രാസ് കോര്‍ട്ട് ടൂര്‍ണമെന്റിലൂടെയാകും ഈ അമേരിക്കന്‍ താരം തിരിച്ചെത്തുക.

കഴിഞ്ഞ ഒരുവര്‍ഷം പരുക്കുകള്‍ വേട്ടയാടി. പ്രാക്ടീസ് നടത്താന്‍പോലും കഴിഞ്ഞില്ല. എന്നാല്‍ നഷ്ടപ്പെട്ട ഫോം വീണ്ടെടുക്കാന്‍ താന്‍ കഠിനാധ്വാനം ചെയ്യുകയാണെന്നും മുന്‍കാല പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സെറീന വ്യക്തമാക്കി. റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന സെറീന നിലവില്‍ 25 ാം സ്ഥാനത്താണ്.

കഴിഞ്ഞവര്‍ഷം വിംബിള്‍ഡണ്‍ സ്വന്തമാക്കിയശേഷം ടെന്നിസ് കോര്‍ട്ടില്‍ നിന്നും താരം പിന്‍മാറുകയായിരുന്നു. വെറ സെനറേവയെ തോല്‍പ്പിച്ചായിരുന്നു സെറീന വിംബിള്‍ഡണ്‍ സ്വന്തമാക്കിയത്.