മുംബൈ: ഇന്റല്‍നെറ്റ് വാങ്ങാനുള്ള കരാറില്‍ അന്താരാഷ്ട്ര സേവന ദാതാക്കളായ സെര്‍കൊ ചൊവ്വാഴ്ച ഒപ്പുവെച്ചു. ഇന്ത്യയിലെ പ്രമുഖ പുറംജോലി കരാര്‍ കമ്പനിയാണ് ഇന്റല്‍നെറ്റ് ഗ്ലോബല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്.

ഇംഗ്ലണ്ടിലെ ഹൂക്ക് കേന്ദ്രമായ കമ്പനിയാണ് സെര്‍കൊ ഗ്രൂപ്പ്. 2770 കോടി രൂപയ്ക്കാണ് (385 മില്യണ്‍ പൗണ്ട്) കരാര്‍ നടന്നിട്ടുള്ളത്.

സെര്‍കൊയുടെ ഭാഗമാകുന്നതിലൂടെ കമ്പനി ആടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ചീഫ് എക്‌സിക്യൂട്ടീവായ സുധീര്‍ കുമാര്‍ പറഞ്ഞു.കമ്പനിയുടെ മാനേജ്‌മെന്റില്‍ മാറ്റം വരില്ലെന്നും താന്‍ ചീഫ് എക്‌സിക്യൂട്ടീവായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.