കൊച്ചി:  ദിലീപ് റാഫിമെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും കോമഡി ഹിറ്റുകളിലൊന്നായ പഞ്ചാബി ഹൗസിന്റെ രണ്ടാഭാഗം വരുന്നു.

പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗത്തിനായി റാഫിയും മെക്കാര്‍ട്ടിനും ഓരോ കഥകള്‍ വീതം ദിലീപിനോട് പറഞ്ഞിട്ടുണ്ട്. അതിലൊന്നായിരിക്കും സിനിമയാവുക. ദിലീപിന്റെ സമ്മതം ലഭിച്ചാലുടന്‍ തിരക്കഥാ തയ്യാറാക്കാനാണ് തീരുമാനം.

ആദ്യചിത്രത്തിലെ താരങ്ങളെ തന്നെ രണ്ടാം ഭാഗത്തിലും കൊണ്ടുവരാനാണ് തീരിമാനം.

1998ലാണ് പഞ്ചാബി ഹൗസ് തിയ്യേറ്ററുകളിലെത്തിയത്. ഊമയായി ദിലീപ് നടത്തിയ പ്രകടനങ്ങളും ഹരിശ്രീ അശോകന്‍ കൊച്ചിന്‍ ഹനീഫ, ജനാര്‍ദ്ദനന്‍ എന്നിവരുടെ കോമഡിയും ചിത്രത്തിന്‍ പ്രേക്ഷകമനസ്സുകളില്‍ ഇടം നേടിക്കൊടുത്തിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിന് കൊച്ചിന്‍ ഹനീഫയുടെ അസാന്നിധ്യം നേരിടേണ്ടിവരും.