എഡിറ്റര്‍
എഡിറ്റര്‍
സെന്റ്പീറ്റേഴ്‌സ്ബര്‍ഗില്‍ ഇരട്ടസ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Monday 3rd April 2017 6:50pm

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ നഗരമായ സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ മെട്രോ സ്‌റ്റേഷനില്‍ ഇരട്ട സ്‌ഫോടനം. സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയര്‍ന്നേക്കും.


Also read വോട്ടിങ് മെഷീന്‍തിരിമറി; 72 മണിക്കൂര്‍ ഞങ്ങള്‍ക്ക് നല്‍കൂ ക്രമക്കേട് ക്യാമറയ്ക്ക് മുന്നില്‍ തെളിയിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെജ്‌രിവാള്‍


ലോകത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലകളില്‍ ഒന്നാണ് റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്. നഗരത്തിലെ സെന്നായ പ്ലോഷഡ് സ്‌റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്തെ മെട്രോസ്‌റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ്.

സ്‌ഫോടന സമയം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നഗരത്തില്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണമാണോ നടന്നിരിക്കുന്നത് എന്ന് വ്യക്തമായിട്ടില്ല. 2018 ഫിഫ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടെയാണ് നഗരത്തില്‍ സ്‌ഫോടനം നടന്നിരിക്കുന്നത്.

Advertisement