മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും നേട്ടത്തില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം നേരിയ നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ച വിപണികളില്‍ ബുധനാഴ്ച വന്‍ മുന്നേറ്റമാണുണ്ടായത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 421.92 പോയന്റ് കുതിച്ചുയര്‍ന്ന് 16,958.39ല്‍ ക്ലോസ് ചെയ്തപ്പോള്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 125.05 പോയന്റിന്റെ നേട്ടവുമായി 5,099.40 ല്‍ വ്യാപാരമവസാനിപ്പിച്ചു.

16,660.43 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 200 പോയന്റുയര്‍ന്ന് 16,608.57 പോയന്റിലെത്തിയെങ്കിലും വീണ്ടും താഴ്ന്നു.പോയന്റിലേക്കും 5019.90 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 4964.00 പോയന്റിലേക്കും താഴ്ന്നു. എന്നാല്‍ ഉച്ചക്ക് ശേഷം നില മെച്ചപ്പെടുത്തിയ സെന്‍സെക്‌സ് 16,987.06 പോയന്റിലേക്ക് മുന്നേറുകയായിരുന്നു. 5,011.20 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി ഇടയ്ക്ക് 4,997.65 വരെ താഴ്‌ന്നെങ്കിലും പിന്നീട് 5,109.80 പോയന്റിലേക്ക് ഉയരുകയായിരുന്നു.

Subscribe Us:

ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലെ ഉണര്‍വും മുന്നേറ്റവുമാണ് ഇന്ത്യന്‍ വിപണിയിലെ നേട്ടത്തിന് കാരണം. ഐടി മേഖലയാണ് ഏറ്റവുമധികം മുന്നേറ്റം നടത്തിയത്. ബാങ്കിങ്, റിയല്‍ എസ്‌റ്റേറ്റ്, മൂലധന സാമഗ്രി തുടങ്ങി മറ്റു മേഖലകളിലെ ഓഹരികളും നേട്ടത്തില്‍ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. മുന്‍ നിര ഓഹരികളില്‍ ഇന്‍ഫോസിസ്, ടിസിഎസ്, സ്‌റ്റെര്‍ലൈറ്റ്, ഐസിഐസിഐ ബാങ്ക്, ഭെല്‍, ഡിഎല്‍എഫ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ, ടാറ്റാ മോട്ടോഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍, എസ്ബിഐ എന്നിവ നേട്ടം രേഖപ്പെടുത്തി.