എഡിറ്റര്‍
എഡിറ്റര്‍
ആഭ്യന്തര വിപണയില്‍ മുന്നേറ്റം: സെന്‍സെക്‌സ് 17000 കടന്നു
എഡിറ്റര്‍
Monday 25th June 2012 11:40am

sensex hits 20 months lowമുംബൈ: ആഭ്യന്തര ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 144.16 പോയിന്റ് ഉയര്‍ന്ന് 17,000 ത്തിന് മുകളിലെത്തി. 17,116.67 പോയിന്റാണ് സെന്‍സെക്‌സില്‍ രാവിലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വ്യാപാര നില. റിയാല്‍റ്റി, മെറ്റല്‍ ഓഹരി സൂചികകളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ ഏഷ്യന്‍ വിപണികളില്‍ ഹോങ്കോംഗിലെ ഹാങ്‌സെങ് സൂചിക 0.35 ശതമാനം നേട്ടമുണ്ടാക്കിയപ്പോള്‍ ജപ്പാന്റെ നിക്കി0 .51 ശതമാനം നഷ്ടത്തിലേക്ക് വീണു. എങ്കിലും ആഭ്യന്തര ഓഹരി വിപണിയിലെ മുന്നേറ്റം നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയിലും ദൃശ്യമായി.

34.20 പോയിന്റ് ഉയര്‍ന്ന് 5,180.25 പോയിന്റിലേക്കാണ് നിഫ്റ്റി എത്തിയത്. വിപണിയിലെ സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി വ്യക്തമാക്കിയിരുന്നു. ഇതാണ് വിപണിക്ക് തുണയായത്.

Advertisement