മുംബൈ: തുടര്‍ച്ചയായ നഷ്ടങ്ങള്‍ക്കു ശേഷം സെന്‍സെക്‌സ് നേട്ടത്തില്‍. 305 പോയിന്റ് തിരിച്ചുപിടിച്ച് 16,356 ലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. സന്‍സെക്‌സ് 256.21 പോയന്റ് നേട്ടത്തോടെ 16307.31 പോയന്റിലും നിഫ്റ്റി 77.45 പോയന്റുയര്‍ന്ന് 4912.85 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.

കഴിഞ്ഞ മൂന്നു വ്യാപാര ദിനങ്ങളിലായി സൂചിക 1015 പോയിന്റ് നഷ്ടം രേഖപ്പെടുത്തിയിരുന്നു. യൂറോപ്യന്‍ വിപണികളിലെ നേട്ടത്തെ തുടര്‍ന്നുള്ള ഏഷ്യന്‍ വിപണികളിലെ തിരിച്ചുവരവില്‍ ഫണ്ടുകളുടെ വില്‍പന ഉയര്‍ന്നതാണ് വിപണിയെ സഹായിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, ഡി.എല്‍.എഫ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ഗ്രീസിലെ കടബാധ്യത നിയന്ത്രിക്കാന്‍ യൂറോപ്യന്‍ സാമ്പത്തിക വിദഗ്ധന്‍ നടപടി ആരംഭിച്ചതിനെ തുടര്‍ന്ന് യു.എസ് വിപണിയും ഹോങ് കോംഗ്, ജപ്പാന്‍ വിപണികളും ഇന്നു നേട്ടത്തിലാണ്.