മുംബൈ: തുടക്കത്തിലെ നേട്ടം നില നിര്‍ത്താനായില്ലെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി വെള്ളിയാഴ്ച നേരിയ നേട്ടത്തില്‍ തന്നെ വ്യാപാരമവസാനിപ്പിച്ചു. സെന്‍സെക്‌സ് 57.29 പോയന്റ് ഉയര്‍ന്ന് 16,933.83 ലും നിഫ്റ്റി 8.55 പോയന്റുയര്‍ന്ന 5,084.25 ലും അവസാനിച്ചു. റിസര്‍വ്വ് ബാങ്ക് നിരക്കുകളില്‍ വര്‍ദ്ധനവ് വരുത്തിയതും പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവും ഇന്ത്യന്‍ സൂചികകളെ സാരമായി ബാധിച്ചില്ല

17,047.73 ല്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് ഒറവസരത്തില്‍ 17,122.54 വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് റിപ്പോ-റിവേര്‍സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനമെത്തിയതോടെ 16,933.83ലേക്ക് വീണു. ആ നിലയില്‍ നിന്നാണ് പിന്നീട് 57.29പോയിന്റുയര്‍ന്ന് 16,933.83 ല്‍ അവസാനിച്ചത്.

തലേദിവസം മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 166.94 പോയന്റും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 63.15 പോയന്റുമുയര്‍ന്നിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്.ഊര്‍ജം, റിയല്‍ എസ്‌റ്റേറ്റ്, വാഹനം എന്നീ മേഖലകള്‍ നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. എന്നാല്‍ എഫ്എംസിജി, ഐടി മേഖലകള്‍ക്ക് നഷ്ടം സംഭവിച്ചു. റിസര്‍വ്വ് ബാങ്കിന്റെ

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ പതിമൂന്നെണ്ണം നേട്ടം കൊയ്തപ്പോള്‍ പതിനേഴ് കമ്പനികള്‍ന നഷ്ടത്തിണ് ക്ലോസ് ചെയതത്. ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വില ഏഴ് ശതമാനവും ഒഎന്‍ജിസിയുടേത് 5.6 ശതമാനവും ഉയര്‍ന്നു. എന്‍ടിപിസി, സ്‌റ്റെര്‍ലൈറ്റ്, ടാറ്റാ പവര്‍, എസ്ബിഐ, മാരുതി എന്നിവയും മികച്ച നേട്ടമുണ്ടാക്കി. അതേസമയം, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, വിപ്രോ, ഭെല്‍, ടാറ്റാ സ്റ്റീല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ എന്നിവയ്ക്ക് നഷ്ടം നേരിട്ടു.