Categories

ഓഹരി വിപണി നേട്ടത്തില്‍ തിരിച്ചെത്തി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും നേട്ടത്തില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം 277 പോയന്റ് നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ച മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് വ്യാഴാഴ്ച 337.05 പോയന്റ് നേട്ടത്തോടെ 17085.34 പോയന്റിലും ദേശീയ ഓഹരി വിണിയായ നിഫ്റ്റി 101.65 പോയന്റ് നേട്ടത്തോടെ 5139.15 പോയന്റിലും വ്യാപാരമവസാനിപ്പിച്ചു. നിഫ്റ്റി കഴിഞ്ഞ ദിവസം 80.75 പോയന്റ് നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

എണ്ണപ്രകൃതി വാതക, ബാങ്കിങ്, ടെലികോം, ഓട്ടോ, ലോഹ മേഖലകള്‍ തുടങ്ങി എല്ലാ മേഖലകളിലും നേട്ടം പ്രകടമായി. ആഗോള വിപണികളിലെ നേട്ടത്തിന്റെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ സൂചികളും ഉയര്‍ന്നത്. ഏഷ്യന്‍, യൂറോപ്യന്‍ വിപണികളിലെ സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.16,883.36 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,106.99 പോയന്റിലേക്കും 5080.45 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5148.05 പോയന്റിലേക്കും ഉയര്‍ന്നിരുന്നു.

സെന്‍സെക്‌സ അധിഷ്ഠിത സൂചികകളായ മുപ്പതെണ്ണവും നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. മുന്‍നിര ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, എസ്.ബി.ഐ, വിപ്രോ, എല്‍ ആന്‍ഡ് ടി, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ് എന്നീ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. റിയാലിറ്റി മേഖലകളിലെ ഓഹരിയാണ് ഏറ്റവും കൂടുതല്‍ നേട്ടം രേഖപ്പെടുത്തിയത്. റിയാനലിറ്റി മേഖലയിലെ സൂചികകള്‍ 3 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ ബാങ്കിംഗ് മേഖലയിലെ ഓഹരികള്‍ 2.69 ശതമാനം നേട്ടം രേഖപ്പെടുത്തി. റിലയന്‍സ് 2.72 ശതമാനവും ഇന്‍ഫോസിസ് 0.89 ശതമാനവും നേട്ടം രേഖപ്പെടുത്തി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.