മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും നേട്ടത്തില്‍ തിരിച്ചെത്തി. സെന്‍സെക്‌സ് 252.05 പോയന്റുയര്‍ന്ന് 16698.07 പോയന്റിലും നിഫ്റ്റി 69.55 പോയന്റ് നേട്ടത്തോടെ 5015.45 പോയന്റിലും ക്ലോസ് ചെയ്തു. ഐടി, എണ്ണപ്രകൃതി വാതക, ആട്ടോ മേഖലകളിലെ ഓഹരികളുടെ നേട്ടമാണ് വിപണിയെ നേട്ടത്തില്‍ തിരിച്ചെത്തിച്ചത്.

16,756.08 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,316.66 പോയന്റിലേക്കും 4924.20 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5034.25 പോയന്റിലേക്കും ഉയര്‍ന്നു.

ആട്ടോ മേഖലലയിലെ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത്. ഈ മേഖലയിലെ സൂചികകള്‍ 2.35 ശതമാനം ഉയര്‍ന്നു. ഐ.ടി മേഖലയിലെ ഓഹരികള്‍ 2.03 ശതമാനം ഉയര്‍ന്നു. മുന്‍നിര ഓഹരികളില്‍ ഇന്‍ഫോസിസ് 3.4 ശതമാനവും ഒ.എന്‍.ജി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ 2.2 ശതമാനവും 1.3 ശതമാനവും ഉയര്‍ന്നു.

യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് കട പ്രതിസന്ധിയില്‍ നിന്ന് രക്ഷനേടാനുള്ള പാക്കേജിന് ജര്‍മന്‍ പാര്‍ലമെന്റെ അനുകൂലമായതിനെ തുടര്‍ന്ന യൂറോപ്യന്‍ സൂചികകളില്‍ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷയാണ് ഇന്ത്യന്‍ സൂചികകള്‍ക്ക നേട്ടമായത്.