മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്്‌സ് 153.64 പോയന്റുയര്‍ന്ന് 16939.28 പോയന്റിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 48.40 പോയന്റുയര്‍ന്ന്് 5098.35 പോയന്റിലും ക്ലോസ് ചെയ്തു. ഐ.ടി, ആട്ടോ മേഖളകളിലെ ഓരികള്‍ നേട്ടത്തില്‍ വ്യാപാരമവസാനനിപ്പിച്ചപ്പോള്‍ ബാങ്കിങ്, മൂലധന വസ്തു, എണ്ണപ്രകൃതി വാതക, എഫ്.എം.സി.ജി, ഊര്‍ജ്ജ, വാഹന, റിയാല്‍റ്റി മേഖലകളിലെ ഓഹരികളുടെ വില്‍പനയിലുണ്ടായ തിരിച്ചടിയാണ് വിപണിയെ കൂടുതല്‍ നേട്ടത്തില്‍ നിന്ന്് പിറകോട്ടടിച്ചത്.

17,011.06 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 17,104.88 പോയന്റിലേക്കും 5114.70 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5145.65 പോയന്റിലേക്കും മുന്നേറിയിരുന്നു. എന്നാല്‍ തുടക്കത്തിലെ നേട്ടം നിലനിര്‍ത്താന്‍ വിപണിക്ക്് സാധിച്ചില്ല. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 1.30 ശതമാനവും ഇന്‍ഫോസിസ് ഓഹരികള്‍ 1.65 ശതമാനവും ഉയര്‍ന്നു. ആട്ടോ മേഖലയില്‍ ബജാജിന്റേത് 3.12 ശതമാനവും ടാറ്റാ മോട്ടോര്‍സിന്റേത് 4.44 ശതമാനവും മാരുതി സുസുക്കിയുടേത് 1.46 ശതമാനവും ഉയര്‍ന്നു.

Subscribe Us:

ബാങ്കിംഗ് മേഖലയിലെ ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ 2.5 ശതമാനവും പ.എന്‍.ബി ഒരു ശതമാനവും യൂണിയന്‍ ബാങ്ക് ഓഹരികള്‍ 11 ശതമാനവും താഴ്ന്നു. സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവ 0.4 ശതമാനം നഷ്ടം നേരിട്ടു. ദീപാവലി പ്രമാണിച്ച് രണ്ട് ദിവസത്തെ ഒഴിവിന് ശേഷം ഇനി ബുധനാഴ്ചയേ ഓഹരി വിപണി സജീവമാകൂ.