മുംബൈ: വ്യാവസായിക വളര്‍ച്ചയിലുണ്ടായ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 365.25 പോയന്റി്ടിഞ്ഞ് 16501.74പോയന്റിലും നിഫ്റ്റി 112.65പോയന്റ് ഇടിവോടെ4,946.80 പോയന്റിലും വ്യാപാരമവസാനിപ്പിച്ചു. ജൂലായില്‍ വ്യാവസായിക ഉത്പാദനം കുറഞ്ഞതും ആഗോള സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളുമാണ് ഓഹരി സൂചികളുടെ തിരിച്ചടികള്‍ക്ക് കാരണമായത്.

തിങ്കളാഴ്ച 16,668.25 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,393.04പോയന്റിലേക്കും 4981.70 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 4911.25പോയന്റിലേക്കും താഴ്ന്നു. മെറ്റല്‍, ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയാല്‍റ്റി തുടങ്ങി ഏകദേശം എല്ലാ മേഖലകളിലും നഷ്ടം പ്രകടമായി. ഏഷ്യന്‍, യൂറോപ്യന്‍ വിപണിയിലും നഷ്ടത്തിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.

ടാറ്റാ മോട്ടോര്‍സ്, റിലയന്‍സ ്ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ബജാജ് ആട്ടോ, മാരുതി സുസുക്കി, ബെല്‍, ഐ.സി.സി.ഐ ബാങ്ക്, എസ്.ബി.ഐ, ടാറ്റാ സ്റ്റീല്‍, വിപ്രോ തുടങ്ങിയ മുന്‍ നിര കമ്പനികളുടെ ഓഹരികള്‍ക്കെല്ലാം നഷ്ടം നേരിട്ടു.

റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്‌സ് നിരക്ക് വര്‍ദ്ധിപ്പിച്ചേക്കാമെന്ന ആശങ്കയാണ് ബാങ്കിങ് മേഖലക്ക് തിരിച്ചടിയായത്. സെപ്റ്റംബര്‍ 16നാണ് റിസര്‍വ് ബാങ്കിന്റെ രണ്ടാം ധന അവലോകന യോഗം.ഇൗ യോഗത്തില്‍ ബാങ്ക് നിരക്കുകളില്‍ വര്‍ധനവ് വരുത്തിയേക്കുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. 2010 മാര്‍ച്ചിന് ശേഷം പതിനൊന്ന് തവണ റിസര്‍വ് ബാങ്ക് നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.