മുംബൈ: ആഘോഷവേളകളിലുണ്ടാകുന്ന ഉല്‍സാഹം ഇത്തവണയും ഓഹരിവിപണിക്ക് കരുത്താകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദീപാവലിയോടനുബന്ധിച്ച് ഓഹരിവിപണി 21000 മറികടക്കുമെന്നാ്ണ് ഓഹരിവിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കോള്‍ ഇന്ത്യയുടെ കടന്നുവരവും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളിലുണ്ടായ മുന്നേറ്റവുമാണ് വിപണിയെ ഇതിന് സഹായിക്കുക എന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആകെ വരുമാനത്തില്‍ 27.8 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കോള്‍ ഇന്ത്യയുടെ കടന്നുവരവും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുനരവലോകന റിപ്പോര്‍ട്ടും വിപണിയെ കാര്യമായി സഹായിച്ചേക്കും.