എഡിറ്റര്‍
എഡിറ്റര്‍
സെന്‍സെക്‌സ് നേട്ടത്തോടെ തുടങ്ങി
എഡിറ്റര്‍
Friday 15th June 2012 12:16pm

മുംബൈ : ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സ് 119.12 പോയിന്റ് വര്‍ദ്ധിച്ച് 16797.00 ലും നിഫ്റ്റി 36.55 പോയിന്റ് ഉയര്‍ന്ന് 5091.30 ലുമാണ് രാവിലെ വ്യാപാരം തുടങ്ങിയത്.

സെന്‍സെക്‌സ് ഒരവസരത്തില്‍ 16,701.28 നിന്നും 16817.27 ലേക്ക് ഉയര്‍ന്നിരുന്നു. നിഫ്റ്റി 5069.55 ല്‍ തുടങ്ങി 5096.60 ലേക്കും ഉയര്‍ന്നിരുന്നു.

മുന്‍ നിര ഓഹരികളില്‍ ജയപ്രകാശ് അസോസിയേറ്റ്‌സ്, ഒ.എന്‍.ജി.സി, ഹീറോ മോട്ടോകോര്‍പ്പ്, ഐ.ഡി.എഫ്.സി, പി.എന്‍.ബി. എന്നിവ നേട്ടത്തോടെ വ്യാപാരം തുടരുന്നു.

Advertisement