മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാവാതെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 57 പോയിന്റ് നഷ്ടത്തോടെ 17025.09 പോയിന്റിലും നിഫ്റ്റി 14.05 പോയിന്റിന്റെ നേരിയ നഷ്ടത്തോടെ 5118.25 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

17,176.05 പോയിന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് തുടക്കത്തില്‍ 17,188.55 പോയിന്റിലേക്ക് ഉയര്‍ന്നതിന് ശേഷമാണ് 57 പോയന്റ് നഷ്ടത്തില്‍ വ്യപാരമവസാനിപ്പിച്ച്ത്. 5156.20 പോയിന്റില്‍ തുടങ്ങിയ നിഫ്റ്റി ഒരവസരത്തില്‍ 5084.50 പോയിന്റിലേക്കും താഴ്ന്നതിന് ശേഷമാണ് നില മെച്ചപ്പെടുത്തി വ്യാപാരമവസാനിപ്പിച്ചത്.

Subscribe Us:

മൂലധന, ഊര്‍ജ, ആരോഗ്യ പരിരക്ഷ, സാങ്കേതിക മേഖലകളിലെ ഓഹരികളുടെ നഷ്ടമാണ് സൂചികകള്‍ക്ക് തിരിച്ചടിയായത്. മുന്‍നിര ഓഹരികളില്‍ എന്‍.ടി.പി.സി., ബി.പി.സി.എല്‍. ടി.സി.എസ്, ഭെല്‍, വിപ്രോ, കോള്‍ ഇന്ത്യ, ഭാരതി, എല്‍ ആന്‍ഡ് ടി, സണ്‍ ഫാര്‍മ, സെയില്‍ എന്നിവക്കെല്ലാം നഷ്ടം നേരിട്ടു.

എന്‍.ടി.പി.സി, ബി.പി.സി.എല്‍. എന്നീ ഓഹരികള്‍ 2.5 ശതമാനവും ടി.സി.എസ്., ഭെല്‍, വിപ്രോ, കോള്‍ ഇന്ത്യ, ഭാരതി, എല്‍ ആന്‍ഡ് ടി, സണ്‍ ഫാര്‍മ, സെയില്‍ എന്നിവ 12 ശതമാനവും താഴ്ന്നു. ഇന്‍ഫോസിസ് 0.5 ശതമാനവും നഷ്ടം നേരിട്ടു. അതേസമയം, വാഹന, റിയല്‍റ്റി, ധനകാര്യ, എഫ്.എം.സി.ജി. മേഖലകളിലെ ഓഹരികള്‍ നേട്ടം നിലനിര്‍ത്തി.