മുബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. മുബൈ ഓഹരി വിപണിയും(സെന്‍സെക്‌സ്), ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നേട്ടത്തിലാണ് ചൊവ്വാഴ്ച വ്യാപാരമവസാനിപ്പിച്ചത്.

16,341.7 പോയന്റില്‍ വ്യാപാരം തിടങ്ങിയ സെന്‍സെക്‌സ് 156.77 പോയന്റ് ഉയര്‍ന്ന് 16,498.47ലാണ് വ്യാപാരമവസാനിപ്പിച്ചത്. 4,898.8 പോയന്റില്‍ വ്യാപാരം തുടങ്ങിയ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 50.10 പോയന്റിന്റെ നേട്ടവുമായി 4,948.90ലും ക്ലോസ് ചെയ്തു.

യു.എസിലുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഫെഡറല്‍ റിസര്‍വ് നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനമാണ് ഓഹരി വിപണികളില്‍ ചലനമുണ്ടാക്കിയത്. തുടര്‍ച്ചയായി നഷ്ടം നേരിട്ട ഐ.ടി ഓഹരികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. യൂറോപ്യന്‍ ഓഹരി പിപണികളിലും ഇന്ന് നേട്ടം പ്രകടമായി.

ഇന്‍ഫോസിസിന്റെ ഓഹരി 3.64 ശതമാനം ഉയര്‍ന്ന് 2,274ലും ടിസിഎസിന്റെ ഓഹരി വില 6.66 ശതമാനം മുന്നേറി 975.50ലും ക്ലോസ് ചെയ്തു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളില്‍ 1.23ശതമാനവും ബജാജാ ഓട്ടോയുടേത് 4.27 ശതമാനവും, ബെല്ലിന്റേത് 2.65 ശതമാനവും, ലാര്‍സണ്‍ ടര്‍ബോയുടെ ഓഹരി 1.82 ശതമാനവും വര്‍ദ്ധനവുണ്ടായി.