മുംബൈ: ആറ് ദിവസമായി തുടരുന്ന തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ ഓഹരി വിപണി കരകയറുന്നു. ബുധനാഴ്ച സെന്‍സെക്‌സ് വ്യാപാരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ 400 പോയിന്റ് ഉയര്‍ന്നു. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 272.60 പോയന്റുയര്‍ന്ന 17130.51 പോയന്റിലും 88.15 പോയന്റുയര്‍ന്ന് 5161.00 പോയന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

അന്താരാഷ്ട്ര വിപണിയിലെ മുന്നേറ്റമാണ് ഏഷ്യന്‍ വിപണിയിലും മാറ്റത്തിന് കാരണം. അമേരിക്കയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനായി ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്കുകള്‍ പൂജ്യത്തിനടുത്ത് നിലനിര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ആഗോള സൂചികകള്‍ക്ക് ഉണര്‍വായത്. സവിപണി കുറച്ച് ദിവസങ്ങള്‍ക്കകം ശക്തി പ്രാപിക്കുമെന്ന ധനമന്ത്രി പ്രണാബ് മുഖര്‍ജിയുടെ വാക്കുകളും വിപണിയുടെ ഉണര്‍വിന് കാരണമായി

ഇന്ത്യന്‍ വിപണിയില്‍ മുന്‍നിര ഓഹരികളായ ടാറ്റാ മോട്ടോര്‍സ്, മാരുതി, ഡി.എല്‍.എഫ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഭെല്‍, എല്‍ ആന്‍ഡ് ടി എന്നീ ഓഹരികള്‍ നേട്ടത്തില്‍ വ്യാപാരമവസാനിച്ചപ്പോള്‍ ഒ.എന്‍.ജി.സി, ഐ.ടി.സി, ഗ്രാസിം എന്നിവയുടെ ഓഹരികള്‍ കുറവ് രേഖപ്പെടുത്തി.