എഡിറ്റര്‍
എഡിറ്റര്‍
സെന്‍സസ്: പതിനാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
എഡിറ്റര്‍
Thursday 4th October 2012 12:36pm

മുംബൈ: ഇന്ത്യന്‍ ഓഹരി നേട്ടത്തോടെ വ്യാപാരം തുടങ്ങി. സെന്‍സെക്‌സ് 173.50 പോയിന്റിലും നിഫ്റ്റി 56.50പോയന്റുയര്‍ന്ന് 5787.75 ലുമാണ് വ്യാപാരം തുടരുന്നത്.

18939.75 പോയിന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 19087.60 ലേക്ക് ഉയര്‍ന്നു. 14 മാസക്കാലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.

Ads By Google

5751.55 പോയിന്റില്‍ തുടങ്ങിയ നിഫ്റ്റി 5798.60 ലേക്കും ഉയര്‍ന്നു. സാമ്പത്തിക രംഗത്ത് പുതിയ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ ക്യാബിനറ്റ് യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് സൂചികകള്‍ മുന്നേറിയത്.

ബാങ്കിങ്, എഫ്.എം.സി.ജി, എണ്ണ-വാതക, മൂലധന സാമഗ്രി, വാഹന മേഖലകളിലെ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. ഓഹരി വിപണി നേട്ടം നിലനിര്‍ത്തിയ സാഹചര്യത്തില്‍ ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യവും ഉയര്‍ന്നു.

Advertisement