എഡിറ്റര്‍
എഡിറ്റര്‍
ഓഹരി വിപണിയില്‍ ഇന്ത്യയ്ക്ക് നേട്ടം
എഡിറ്റര്‍
Thursday 7th June 2012 8:31am

sensex hits 20 months lowമുംബൈ : ഓഹരി വിപണിയില്‍ ഇന്ത്യ നേട്ടത്തോടെ തുടങ്ങി. രാവിലെ 9.50 ന് 22.65 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 5,019.75 ലെത്തി. സെന്‍സെക്‌സ് 100.05 കൂടി 16,554.35 ലെത്തി.

ബുധനാഴ്ച്ച നിഫ്റ്റി 133.80 പോയിന്റും സെന്‍സെക്‌സ് 433.66 പോയിന്റും കൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നത്തെ മുന്നേറ്റവും.

ലോഹം, എണ്ണ വാതകം, ബാങ്കിങ് മേഖലകളും നേട്ടത്തിലാണ്. ഓഹരികളില്‍ സ്‌റ്റെര്‍ലെറ്റ്, ടാറ്റാ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ, ഇന്‍ഫോസിസ്, ഹീറോ മോട്ടോ കോര്‍പ്പ് എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ടിസിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി എന്നിവയുടെ വില താഴുകയും ചെയ്തു.

Advertisement