എഡിറ്റര്‍
എഡിറ്റര്‍
ഓഹരി വിപണിയില്‍ മുന്നേറ്റം
എഡിറ്റര്‍
Friday 29th June 2012 11:19am

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി. മൂലധന സാമഗ്രി, ഊര്‍ജം, ബാങ്കിങ് മേഖലകള്‍ മികച്ച നേട്ടത്തിലാണ്. സെന്‍സെക്‌സ് രാവിലെ 315.98 പോയിന്റിന്റെ നേട്ടവുമായി 17, 306 ലാണ്. നിഫ്റ്റി 91. 98 ഉയര്‍ന്ന് 5, 241 ലും എത്തി.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ 30 എണ്ണവും നേട്ടത്തിലാണ്. ഐ.സി.ഐ.സി.ഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാരുതി എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ബാങ്കുകളെ രക്ഷിക്കാനായുള്ള നടപടികള്‍ക്ക് യൂറോപ്യന്‍ നേതാക്കള്‍ അംഗീകാരം നല്‍കിയതാണ് ഇന്ത്യയുള്‍പ്പെടെയുള്ള ലോക വിപണികള്‍ക്ക് തുണയായത്.

ഏഷ്യന്‍ വിപണികളെല്ലാം തന്നെ രാവിലെ വ്യാപാരം തുടങ്ങിയത് നേട്ടത്തിലാണ്.

Advertisement