Administrator
Administrator
സെന്‍സെക്‌സ് 324 പോയന്റുയര്‍ന്നു
Administrator
Monday 10th October 2011 6:43pm

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി നേട്ടമാവര്‍ത്തിച്ച് വ്യാപാരമവസാനിപ്പിച്ചു. കഴിഞ്ഞ വ്യാപാര ദിവസം 440 പോയന്റുയര്‍ന്ന മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് തിങ്കളാഴ്ച 324.69 പോയന്റുയര്‍ന്ന് 16557.23 പോയന്റിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 91.55 പോയന്റ് നേട്ടത്തോടെ 4979.60 പോയന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഏഷ്യന്‍, യൂറോപ്പ്, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവടങ്ങളിലെ നേട്ടത്തിന്റെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ ഓഹരി പിപണിയും നേട്ടത്തില്‍ ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒ.എന്‍.ജി.സി, ഇന്‍ഫോസിസ് എന്നീ ഓഹരികള്‍ മികച്ച നേട്ടം കാഴ്ച വച്ചപ്പോള്‍ ഫാര്‍മ മേഖലയ്ക്ക് മാത്രമാണ് അല്‍പ്പം തിരിച്ചടി നേരിട്ടത്. ഏറെക്കുറെ മറ്റെല്ലാ മേഖലകളിലെ ഓഹരികളും നേട്ടത്തോടെയാണ് വ്യാപാരമവസാനിപ്പിച്ചത്.

16,270.07 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,595.93 പോയന്റിലേക്കും 4886.85 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 4991.15 പോയന്റു വരെയും മുന്നേറി. ഐ.ടി ഓഹരികളില്‍ ഇന്‍ഫോസിസ് 3.36ശതമാനവും റിലയന്‍സ് 3.30 ശതമാനവും ടി.സി.എസ് 2.03 ശതമാനവും, വിപ്രോ 4.42ശതമാനവും എച്ച.സി.എല്‍.ടി 2.14 ശതമാനവും നേട്ടം കൈവരിച്ചു.

റിയാലിറ്റി, ഐ.ടി, റിഫൈനറി മേഖലകളിലെ ഓഹരികളും നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. മറ്റ് മുന്‍നിര ഓഹരികളില്‍ ടാറ്റാ മോട്ടോഴ്‌സ് 6.5 ശതമാനവും ടാറ്റാ സ്റ്റീല്‍ 3.4 ശതമാനവും ടാറ്റാ പവര്‍ 5.5 ശതമാനവും മുന്നേറി. കോള്‍ ഇന്ത്യ, ഭാരതി, എച്ച്.ഡി.എഫ്.സി, എന്‍.ടി.പി.സി, വിപ്രോ, ഭെല്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, സ്റ്റര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികള്‍ 1.53 ശതമാനം നേട്ടം രേഖപ്പെടുത്തി. ഡി.എല്‍.എഫ് 4.5 ശതമാനവും ഉയര്‍ന്നു. തുടക്കത്തില്‍ നഷ്ടം നേരിട്ട സെസാ ഗോവ ഓഹരികള്‍ 5.36 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

Advertisement