മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി നേട്ടത്തിന്റെ പാതയില്‍. സെന്‍സെക്‌സ് 20507.7ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 6167.9ലുമാണ് വ്യാപാരം തുടരുന്നത്.

ഐ സി ഐ സി ഐ ബാങ്ക്, ജെ എസ് പി എല്‍, അംബുജ സിമന്റ്‌സ്, ഐ ടി സി, ടാറ്റ, ഗെയില്‍ എന്നീ കമ്പനികള്‍ ലാഭത്തിലാണ് കുതിക്കുന്നത്. റിയല്‍റ്റി, മെറ്റല്‍സ്, സിമന്റ് എന്നിവയുടെ ഓഹരികളിലും കുതിപ്പ് ദൃശ്യമായി.

റിപ്പോ,റിവേഴ്‌സ് റിപ്പോ നിരക്കുകളിലെ വര്‍ധന വിപണയെ കാര്യമായി ബാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യന്‍ വിപണികളില്‍ ഹോങ്കോംഗ് ഹാംഗ് സെംഗും തുടക്കവ്യാപാരത്തില്‍ 1.69 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തി.