മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ബുധനാഴ്ച നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. കഴിഞ്ഞ വ്യാപാര ദിവസം 473 പോയന്റുയര്‍ന്ന സെന്‍സെക്‌സ് 78.01 പോയന്റ് നഷ്ടത്തോടെ 16446.02 പോയന്റിലും നിഫ്റ്റി 25.35 പോയന്റ് നഷ്ടത്തോടെ 4945.90 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സ് ഒരവസരത്തില്‍ 16,663.26 പോയന്റിലേക്കും നിഫ്റ്റി 5006.05 പോയന്റിലേക്കും ഉയര്‍ന്നിരുന്നു. ഏഷ്യന്‍, യൂറോപ്യന്‍ വിപണിയിലെ മോശം പ്രകടനവും റിസര്‍വ്വ് ബാങ്ക് പലിശനിരക്കില്‍ വര്‍ദ്ധനവ് വരുത്തിയതുമാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക തിരിച്ചടിയായത്.

സെന്‍സെക്‌സ് അധിഷ്ടിത 30 ഓഹരികളില്‍ 21 എണ്ണം നഷ്ടത്തില്‍ കലാശിച്ചപ്പോള്‍ 9 എണ്ണം നേട്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. ക്യാപിറ്റല്‍ ഗുഡ്‌സ്, ബാങ്കിങ്, ടെലികോം, മെറ്റല്‍, ഓട്ടോ മേഖലകളിലെ ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ റിയാല്‍റ്റി മേഖലയിലെയും സാങ്കേതിക മേഖലയിലെ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.