മുംബൈ: ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. സെന്‍സെക്‌സ് 135.85 പോയന്റ് നഷ്ടത്തോടെ 18577.70 പോയന്റിലും നിഫ്റ്റി 39.25 പോയന്റ് താഴ്ന്ന് 5648.00 പോയന്റിലും ക്ലോസ് ചെയ്തു.

Ads By Google

18784.75 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 18549.28 പോയന്റിലേക്കും 5705.60 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 5635.60 ലേക്കും താഴ്ന്നു.

ബാങ്കിങ്, ലോഹ, റിയാല്‍റ്റി മൂലധന സാമഗ്രി തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ നഷ്ടമാണ് സൂചികകളെ നഷ്ടത്തിലെത്തിച്ചത്.