മുംബൈ: രാജ്യത്തെ ആഭ്യന്തര ഓഹരി വിപണികളില്‍ കനത്ത ഇടിവ്. വാരാദ്യ വ്യാപാരത്തില്‍ മുംബൈ ഓഹരി സൂചിക ബി.എസ്.ഇ 378.56 പോയിന്റ് ഇടിഞ്ഞ് 17,491.97 പോയന്റിലെത്തി.

സമാനമായ തകര്‍ച്ച ദൃശ്യമാക്കിയ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 108.75 പോയന്റ് ഇടിഞ്ഞ് 5,195.90 പോയന്റിലെത്തയിരിക്കയാണ്. തുടര്‍ച്ചയായ നാലാമത്തെ സെഷനിലാണ് ആഭ്യന്തര ഓഹരിവിപണി തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്.