മുംബൈ: തുടക്കത്തില്‍ ലാഭത്തിലേക്ക് നീങ്ങിയെങ്കിലും ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. 16,839 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു.  സെന്‍സെക്‌സ് 219.77 പോയിന്റിന്റെ നഷ്ടം നേരിട്ടു. 65.35 പോയിന്റ് നഷ്ടത്തോടെ 5,072.95 പോയിന്റിലാണ് നിഫ്ടി വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ വിപണികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്ത്യന്‍ വിപണികളില്‍ ഓഹരി വില വീണ്ടും ഇടിഞ്ഞു. സെന്‍സെക്‌സ് 219.77 പോയിന്റിന്റെ് കുറവോടെ 16,839 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 65.35 പോയിന്റ് നഷ്ടത്തോടെ 5,072.95 പോയിന്റിലാണ് നിഫ്ടി വ്യാപാരം അവസാനിപ്പിച്ചത്.

തുടക്കത്തില്‍ ലാഭത്തിലേക്ക് നീങ്ങിയശേഷമാണ് ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരം നഷ്ടത്തില്‍ അവസാനിപ്പിച്ചത്. നിഫ്ടി ഒരുഘട്ടത്തില്‍ 1.27 ശതമാനം ഉയര്‍ന്ന് 5,195 പോയന്റിലെത്തിയതിന് ശേഷമാണ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.

ഐ.ടി, ബാങ്കിംങ്, ടെക്‌നോളജി, റിയാലിറ്റി ഓഹരികള്‍ക്ക് നഷ്ടം നേരിട്ടു. മുന്‍നിര കമ്പനികളായ റിലയന്‍സ്, എച്ച്.ഡി.എഫ്.സി, ടാറ്റാ മോട്ടോര്‍സ് എന്നി മുന്‍നിര കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. എസ്.ബി.ഐയും ഐ.സി.ഐ.സി.ഐ ബാങ്കും വായ്പകളുടെ പലിശ അര ശതമാനം വീതം ഉയര്‍ത്തിയതാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന സമ്മര്‍ദത്തിന് കാരണമായത്.