Administrator
Administrator
ഓഹരിവിപണി 20 മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍
Administrator
Wednesday 5th October 2011 7:24pm

sensex hits 20 months low

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരമവസാനിപ്പിച്ചു. മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് കഴിഞ്ഞ 20 മാസത്തേക്കാള്‍ കുറഞ്ഞ് 72 പോയന്റ് നഷ്ടത്തോടെ 15,792.41 പോയന്‍രിലാണ് വ്യാപാരമവസാനിപ്പിച്ചത്. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 20.85 പോയന്റ് താഴ്ന്ന് 4751.30 പോയന്റിലുമാണ് ബുധനാഴ്ച വ്യാപാരമവാസനിപ്പിച്ചത്. മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഗ്രേഡിങില്‍ തരംതാഴ്ത്തിയതാണ് ഇന്ന് 20 മാസത്തെ ഏറ്റവും കുറഞ്ഞ പോയന്റില്‍ വ്യാപാരമവസാനിപ്പിക്കാന്‍ കാരണം.

മൂഡീസ് ഇന്‍വെസ്റ്റര്‍ എസ്.ബി.ഐ.യെ ‘സി’ യില്‍ നിന്ന് ‘ഡി’ ആയാണ് തരംതാഴ്ത്തിയത്. പലിശനിരക്ക് കൂട്ടിയത് തിരിച്ചടിയായ ബാങ്കിങ് മേഖലക്ക് എസ്.ബി.ഐയെ തരംതാഴ്ത്തിയത് കൂനിന്മേല്‍ കുരുവെന്ന പോലെ വന്‍തിരിച്ചടിയാണ്. യൂറോ ക്രൈസിസിന് പുറമെ ബാങ്കിങ് മേഖല നേരിട്ട പ്രശനം കൂടിയായപ്പോള്‍ ഓഹരിവിപണി സൂചിക ഇരുപത് മാസത്തെ ഏറ്റവും കുറഞ്ഞ, (ഫെബ്രുവരി 5, 2010) നിലയില്‍ വ്യാപാരമവസാനിപ്പിക്കേണ്ടി വന്നു.

സെന്‍സെക്‌സില്‍ എസ്.ബി.ഐ 4 ശതമാനം നഷ്ടത്തിലാണ് ഇന്ന് വ്യാപാരമവസാനിപ്പിച്ചത്. ഇന്നലെ 4.08% ലായിരുന്നു ഇത്. ആകെയുള്ള 14 ബാങ്കിങ് സ്ഥാപനങ്ങളില്‍ ആക്‌സിസ് ബാങ്ക് ഒഴികെയുള്ള എല്ലാ ബാങ്കുകളും നഷ്ടത്തിലാമ് ഓഹരിവ്യാപാരമവസാനിപ്പിച്ചത്.

Advertisement