മുംബൈ: പുതിയ വാരത്തിലെ ആദ്യ ദിവസം ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ മൂന്ന് വ്യാപാര ദിവസങ്ങളിലായി 466 പോയന്റുയര്‍ന്ന മുംബൈ ഓഹരി വിപണിയായ സെന്‍സെക്‌സ് 188.48 പോയന്റ് നഷ്ടത്തിലാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ദേശീയ ഓഹരി വിപണിയായ നിഫ്റ്റിയും 52.30 പോയന്റ് നഷ്ടത്തിലാണവസാനിപ്പിച്ചത്. ക്യാപിറ്റല്‍ ഗുഡ്‌സ്,ബാങ്കിങ് മേഖലക്കാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.

16,865.93ല്‍ തുടങ്ങിയ സെന്‍സെക്‌സ് 88.48 പോയന്റിന്റെ നഷ്ടവുമായി 16,745.35ലും 5,068.40ല്‍ തുടങ്ങിയ നിഫ്റ്റി 52.30 പോയന്റ് താഴ്ന്ന് 5,031.95 ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സ് ഒരവസരത്തില്‍ 16,709.41വരെയും നിഫ്റ്റി 5,019.25 വരെയും താഴേക്കു പോയിരുന്നു.

റിസര്‍വ്വ് ബാങ്ക് നിരക്കുകളുലില്‍ വര്‍ധനവ് വരുത്തിയതും ഏഷ്യന്‍, യൂറോപ്യന്‍ വിപണിയിലെ മേശം പ്രകടനവും ഇന്ത്യന്‍ വിപണിയെ ദോശകരമായി ബാധിച്ചു. രണ്ടക്കത്തിലേക്ക്് കണക്കുന്ന് പണപ്പെരുപ്പത്തെ പിടിച്ച് നിര്‍ത്താനായി റിസര്‍വ്വ് ബാങ്ക് വെള്ളിയാഴ്ച നിരക്കുകളില്‍ കാല്‍ ശതമാനം വര്‍ധനവ് വരുത്തിയിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ പന്ത്രണ്ടാം തവണയാണ് ആര്‍.ബി.ഐ നിരക്കുകളില്‍ വര്‍ധനവ് വരുത്തുന്നത്.

ക്യാപിറ്റല്‍ ഗുഡ്‌സ് മേഖലയിലെ ഓഹരികള്‍ 2.19 ശതമാനവും ബാങ്കിങ് മേഖലയിലെ ഓഹരികള്‍ 1.17 ശതമാനവും താഴ്ന്നു.  സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ സ്‌റ്റെര്‍ലൈറ്റ്, എല്‍ ആന്‍ഡ് ടി, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഡിഎല്‍എഫ്, ഒഎന്‍ജിസി, സിപ്ല എന്നിവയ്ക്കാണ് ഏറ്റവുമധികം നഷ്ടം.