മുംബൈ: തുടര്‍ച്ചയായ ഇടിവിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വന്‍നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 440.13 പോയന്റിന്റെ മുന്നേറ്റവുമായി 16,232.54ലും നിഫ്റ്റി 136.75 പോയന്റുയര്‍ന്ന് 4,888.05ലുമാണ് അവസാനിച്ചത്.

നിഫ്റ്റി 4,883.65ല്‍ ഓപ്പണ്‍ ചെയ്ത ശേഷം 4,922.60 വരെ മുന്നേറി.

ദസറ പ്രമാണിച്ച് വ്യാഴാഴ്ച വിപണികള്‍ക്ക് അവധിയായിരുന്നു. ബുധനാഴ്ച 15,792.41എന്ന നിലയിലായിരുന്നു സെന്‍സെക്‌സ് ക്ലോസ് ചെയ്തിരുന്നത്. ആ നിലയില്‍ നിന്നാണ് വെള്ളിയാഴ്ച 440 പോയന്റ് ഉയര്‍ന്നത്.

ബാങ്കിംഗ്, റിയല്‍ എസ്‌റ്റേറ്റ്, ഗൃഹോപകരണം, എണ്ണവാതകം തുടങ്ങിയ മേഖലകളും കാര്യമായ നേട്ടമുണ്ടാക്കി. ബി.എസ്.ഇ മെറ്റല്‍ സൂചിക 5.39 ശതമാനം മുന്നേറി.

ഐ.സി.ഐ.സി.ഐ ബാങ്ക്, ഡി.എല്‍.എഫ്, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ, എല്‍ ആന്‍ഡ് ടി, ഭെല്‍, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, മാരുതി എന്നിവയും മികച്ച നേട്ടമുണ്ടാക്കി.