എഡിറ്റര്‍
എഡിറ്റര്‍
ടി.പി സെന്‍കുമാറിനെ പൊലീസ് മേധാവിയായി പുനര്‍നിയമിച്ചു; ഉത്തരവില്‍ പിണറായി വിജയന്‍ ഒപ്പിട്ടു
എഡിറ്റര്‍
Friday 5th May 2017 7:50pm

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ പൊലീസ് മേധാവിയായ വീണ്ടും നിയമിച്ചു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച സെന്‍കുമാറിനെ തല്‍സ്ഥാനത്തു വീണ്ടും നിയമിക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു.

ഉത്തരവ് നാളെ സെന്‍കുമാറിന് കൈമാറും. വിഷയത്തില്‍ സുപ്രീം കോടതി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുനര്‍നിയമനം നടത്താനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്.

ടി.പി സെന്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ വ്യക്തതതേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ചിലവു സഹിതമാണ് കോടതി തള്ളിയത്.

കോടതിച്ചിലവായി 25,000 രൂപ അടയ്ക്കണമെന്നാണ് ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. സര്‍ക്കാറിന്റെ വാദം പോലും കേള്‍ക്കാതെയായിരുന്നു ഹര്‍ജി തള്ളിയത്. വിധി നടപ്പിലാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും കോടതി പറഞ്ഞിരുന്നു.


Also Read: ‘ഇനി അങ്കം കെ.എഫ്.സിയോടും മക്‌ഡൊണാള്‍ഡിനോടും’ ; റെസ്‌റ്റോറന്റ് ശൃംഖല ആരംഭിക്കാന്‍ ഒരുങ്ങി ബാബാ രാംദേവ്


അതേസമയം, ഉത്തരവ് കയ്യില്‍ കിട്ടിയതിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു ടി.പി സെന്‍കുമാറിന്റെ പ്രതികരണം.

Advertisement