എഡിറ്റര്‍
എഡിറ്റര്‍
കോടതിയില്‍ നിന്ന് നീതി കിട്ടി; ഇനി തീരുമാനിക്കേണ്ടത് സര്‍ക്കാറാണ് സെന്‍കുമാര്‍
എഡിറ്റര്‍
Monday 24th April 2017 11:10am

തിരുവനന്തപുരം: ടി.പി സെന്‍കുമാറിന് പൊലീസ് മേധാവി സ്ഥാനം തിരിച്ചുനല്‍കണമെന്ന സുപ്രീം കോടതി വിധിയില്‍ സന്തോഷം രേഖപ്പെടുത്തി സെന്‍കുമാര്‍. തന്നെ പിന്തുണച്ചവര്‍ക്കും തനിക്കുവേണ്ടി സുപ്രീം കോടതിയില്‍ കേസുവാദിച്ച അഭിഭാഷകര്‍ക്കും സെന്‍കുമാര്‍ നന്ദി അറിയിച്ചു.

സത്യസന്ധമായി ജോലി ചെയ്യുന്നവരെ പീഡിപ്പിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് ഈ വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഇത് തന്നെ വ്യക്തിപരമായ കാര്യത്തിലുള്ള വിധിയല്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കുകൂടി വേണ്ടിയുള്ളതാണ്. നമ്മള്‍ ജോലിയില്‍ സത്യസന്ധരായി നിലകൊണ്ടതിന്റെ പേരില്‍ നമ്മളെ ആരും പീഡിപ്പിക്കില്ല എന്ന് ഉറപ്പുവരുത്താന്‍ ഈ വിധി സഹായിക്കും.’ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.


Must Read: സര്‍ക്കാറിന് കനത്ത തിരിച്ചടി; ടി.പി സെന്‍കുമാറിനെ ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി.ജി.പിയായി വീണ്ടും നിയമിക്കണമെന്ന് സുപ്രീം കോടതി 


സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇനി തീരുമാനങ്ങള്‍ എടുക്കേണ്ടത് സര്‍ക്കാറാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

രണ്ടുവര്‍ഷത്തില്‍ കുറവ് ഒരേ പദവിയില്‍ ഇരിക്കുന്നയാളാണെങ്കില്‍ അയാളെ മാറ്റണമെങ്കില്‍ ചില വ്യവസ്ഥകളുണ്ട് എന്നാണ് 2006ലെ പ്രകാശ് സിങ് കേസില്‍ വന്ന വിധി. ഇനി തുടര്‍ച്ചയായാണ് ഈ കേസിലെ വിധിയെന്നും സെന്‍കുമാര്‍ പറഞ്ഞു.

സെന്‍കുമാറിനെ മാറ്റാനുള്ള കാരണായി ചീഫ് സെക്രട്ടറി നല്‍കിയ മൂന്ന് ഫയലുകളിലെ വിവരങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന സംശയം രേഖപ്പെടുത്തിയാണ് കോടതി സെന്‍കുമാറിനെ പുറത്താക്കിയ നടപടി തള്ളിയത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടാം ദിവസമാണ് ടി.പി സെന്‍കുമാറിനെ സര്‍ക്കാര്‍ ക്രമസമാധാന ചുമതലയില്‍ നിന്നു മാറ്റിയത്.

Advertisement