എഡിറ്റര്‍
എഡിറ്റര്‍
കോടതി ഉത്തരവ് പാലിച്ചില്ല; സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്ത് സെന്‍കുമാര്‍
എഡിറ്റര്‍
Saturday 29th April 2017 12:30pm

 

 

ന്യൂദല്‍ഹി: കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരാണ് നടപടി.


Also read പള്ളിക്കുള്ളില്‍ കുഞ്ഞിനെ മുലയൂട്ടരുതെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് ലൈവിലൂടെ മുലയൂട്ടി യുവതി; വീഡിയോ


നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും സെന്‍കുമാര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറുന്നുണ്ട്. കര്‍ണ്ണാടക ചീഫ് സെക്രട്ടറിക്ക് തടവ് ശിക്ഷ ലഭിച്ചത് ഓര്‍മ്മിപ്പിച്ചാണ് സെന്‍കുമാറിന്റെ പരാതി. സ്ഥാനം തിരിച്ച് തരാതിരിക്കാന്‍ നളിനി നെറ്റോ കഴിയുന്നതെല്ലാം ചെയ്യുമെന്നും സെന്‍കുമാറിന്റെ ഹര്‍ജിയില്‍ പറയുന്നു.

നേരത്തെ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് സെന്‍കുമാര്‍ അറിയിച്ചിരുന്നു. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്ചയായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നത്. സംസ്ഥാന പൊലീസ് മേധാവിയായി സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്നായിരുന്നു കോടതി വിധി.

വിധി വന്നതിന് പിന്നാലെ തന്നെ ഡി.ജി.പിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിധി പകര്‍പ്പ് സഹിതം ചീഫ് സെക്രട്ടറിയ്ക്ക് സെന്‍കുമാര്‍ കത്ത് നല്‍കിയിരുന്നു. തന്നെ പൊലീസ് മേധാവി ആയി നിയമിക്കണം എന്ന ഒറ്റവരി കത്താണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരുന്നില്ല.

നേരത്തെ സെന്‍കുമാറിനെ നിയമിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഹരീഷ് സാല്‍വേയുടെ നിയമോപദേശം തേടിയിരുന്നു. സെന്‍കുമാറിനെ ഉടന്‍ ഡി.ജി.പിയായി നിയമിക്കണമെന്നും കൂടുതല്‍ നിയമനടപടികള്‍ വേണ്ടെന്നും നിയമ സെക്രട്ടറി സര്‍ക്കാറിന് ഉപദേശം നല്‍കിയിരുന്നു.

Advertisement