എഡിറ്റര്‍
എഡിറ്റര്‍
സെന്‍കുമാര്‍ കേസിലെ വിധിയിയില്‍ ഹരീഷ് സാല്‍വേയോട് നിയമോപദേശം തേടി സര്‍ക്കാര്‍
എഡിറ്റര്‍
Friday 28th April 2017 1:25pm

തിരുവനന്തപുരം: പോലീസ് മേധാവി സ്ഥാനം തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ടി.പി സെന്‍കുമാറിന് അനുകൂലമായി വന്ന സുപ്രീകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടി. സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ചത് ഹരീഷ് സാല്‍വെ ആയിരുന്നു.

പൊലീസ് മേധാവി സ്ഥാനം സെന്‍കുമാറിന് തിരിച്ചുനല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായ സാഹചര്യത്തിലാണ് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്റെ നിയമോപദേശം സര്‍ക്കാര്‍ തേടിയത്.

തന്നെ ഡി.ജി.പിയാക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹരീഷ് സാല്‍വെയോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

ഡി.ജി.പി ശങ്കര്‍റെഡ്ഡി, വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ എന്നിവരുടെ നിയമനത്തെയും വിധി ബാധിക്കുമോ എന്ന കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

കേസില്‍ സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി തള്ളിയത് സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു. സെന്‍കുമാര്‍ പൊലീസ് മേധാവിയി എത്തുേമ്പാള്‍ ലോക്നാഥ് ബെഹ്റയെ എന്തു ചെയ്യണമെന്ന് സാല്‍സേവയോട് സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്.

സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്ന് അവധിയില്‍ പോയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തിരിച്ചെത്തുമ്പാള്‍ എവിടെ നിയമക്കണമെന്ന കാര്യത്തിലും സര്‍ക്കാര്‍ സാല്‍വെയോട് ഉപദേശം തേടി.

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിലൂടെയായിരുന്നു ലോക്നാഥ് ബെഹ്റയെ സംസ്ഥാന പോലീസ് മേധാവിയാക്കി നിയമിച്ചത്. ജേക്കബ് തോമസിനും, ശങ്കര്‍റെഡ്ഡിക്കും നിയമനം നല്‍കിയതും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിലൂടെയായിരുന്നു.

ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കണം എന്ന് സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിച്ച് കൊണ്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.

ഈ ഉത്തരവിന്റെ കോപ്പി വെള്ളിയാഴ്ച സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വയോട് നിയമോപദേശം തേടിയത്.

Advertisement