എഡിറ്റര്‍
എഡിറ്റര്‍
സെന്‍കുമാര്‍ വിധി; സര്‍ക്കാരില്‍ നിന്ന് ഈടാക്കുന്ന 25,000 രൂപ ഉപയോഗിക്കുന്നത് ‘ബാലനീതിക്കായി’
എഡിറ്റര്‍
Friday 5th May 2017 8:46pm

ന്യൂദല്‍ഹി: ടി.പി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ വ്യക്ത തേടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള സര്‍ക്കാരിന് വിധിച്ച പിഴ  തുക ഉപയോഗിക്കുന്നത് ബാലനീതിക്കായ്. കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ചിലവായ 25000 രൂപ പിഴയൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നത്.


Also read ‘അവരെ തൂക്കിലേറ്റണം അല്ലെങ്കില്‍ പച്ചയ്ക്ക് കത്തിക്കണം’; അതായിരുന്നു നിര്‍ഭയയുടെ വാക്കുകള്‍; ഓര്‍മ്മകള്‍ പങ്കുവെച്ച് അന്വേഷണ ഉദ്യോഗസ്ഥ


വിധിയില്‍ പറഞ്ഞ തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എടുക്കുന്നതിന് പകരം മുഖ്യമന്ത്രിയുടെ ശബളത്തില്‍ നിന്ന് എടുക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അടയ്ക്കുന്ന തുക എന്തിന് വിനിയോഗിക്കണമെന്ന കാര്യത്തില്‍ കോടതി വ്യക്തത വരുത്തുകയും ചെയ്തു.

ബാലനീതിക്കുവേണ്ടി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കുവേണ്ടി ഈ തുക വിനിയോഗിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയില്‍ പിഴയൊടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വെറും എട്ട് മിനുട്ട് നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് ഹര്‍ജി തള്ളി കോടതി ചിലവിലേക്ക് 25000 രൂപ പിഴയൊടുക്കാന്‍ വിധിച്ചത്.

കോടതി വിധിക്ക് പിന്നാലെ സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിച്ച് കൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവ് നാളെ സെന്‍കുമാറിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement