എഡിറ്റര്‍
എഡിറ്റര്‍
തച്ചങ്കരി കള്ളന്‍; ജേക്കബ് തോമസ് ഹിപ്പോക്രാറ്റ്; നളിനി നെറ്റോ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്നയാള്‍; രൂക്ഷവിമര്‍ശനവുമായി സെന്‍കുമാര്‍
എഡിറ്റര്‍
Sunday 2nd July 2017 11:18am

 

തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പോലീസ് മേധാവി ടി. പി. സെന്‍കുമാര്‍. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി, ഡി.ജി.പി ജേക്കബ് തോമസ്, എ.ഡി.ജി.പി ബി സന്ധ്യ, ചീഫ് സെക്രട്ടറി നളിനി നെറ്റൊ എന്നിവര്‍ക്കെതിരെയാണ് സെന്‍കുമാര്‍ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയത്.


Also read അക്രമത്തിനിരയായ നടിക്കെതിരായ പരാമര്‍ശം; തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിയ്ക്കെതിരെ കേസെടുത്തു


ടോമിന്‍ തച്ചങ്കരിയെ കള്ളനെന്നും ജേക്കബ് തോമസിനെ ഹിപ്പോക്രാറ്റെന്നുമാണ് സെന്‍കുമാറര്‍ വിശേഷിപ്പിച്ചത്. മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരം പരിപാടിയിലാണ് സെന്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും ടോമിന്‍ തച്ചങ്കരിക്കെതിരെ സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാതൃഭൂമി ന്യൂസിലെ വിമര്‍ശനങ്ങള്‍

ടോമിന്‍ തച്ചങ്കരി കള്ളനാണെന്ന് വിശേഷിപ്പിച്ച സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് തച്ചങ്കരി ഫയലുകള്‍ കടത്തിയതായും ആരോപിച്ചു. തച്ചങ്കരിയെക്കുറിച്ച് നടന്ന അന്വേഷണങ്ങളുടെ ഫയലുകളാണ് കടത്തിയത്. വിഷയത്തില്‍ തച്ചങ്കരിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം അനുസരിച്ച് കേസെടുക്കണം. കോടതി ആവശ്യപ്പെട്ടാല്‍ തെളിവ് നല്‍കാന്‍ തയ്യാറാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് അധികാരത്തിലെത്തുന്ന രണ്ട് സര്‍ക്കാരുകളുടെയും സംരക്ഷണം തച്ചങ്കരിക്ക് ലഭിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചു. ഐ.എം.ജി ഡയറക്ടറായ ഡി.ജി.പി ജേക്കബ് തോമസ് തികഞ്ഞ ഹിപ്പോക്രാറ്റാണെന്നാണ് സെന്‍കുമാറിന്റെ വിമര്‍ശനം. കര്‍ണാടകയില്‍ മരം വെട്ടിയിട്ട് കേരളത്തില്‍ വന്ന് പരിസ്ഥിതി സ്നേഹം പറയുന്ന ആളാണ് ജേക്കബ് തോമസെന്നും വൈരാഗ്യം വച്ച് പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹമെന്നും സെന്‍കുമാര്‍ ആരോപിച്ചു.


Dont miss : ഹൈദരബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത വിശാല്‍ ടണ്ടന്റെ മരണത്തില്‍ ദുരൂഹതയേറുന്നു


ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നു പറഞ്ഞ സെന്‍കുമാര്‍ വൈരാഗ്യ ബുദ്ധിയോടെയാണ് അവര്‍ തന്നോടു പെരുമാറിയതെന്നും പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കാന്‍ നളിനി നെറ്റോ കൃത്രിമം കാട്ടിയിരുന്നെന്നും പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത എ.ഡി.ജി.പി ബി സന്ധ്യയുടെ നടപടി തെറ്റാണെന്നും സെന്‍കുമാര്‍ പറഞ്ഞു. അന്വേഷണ മേധാവിയില്ലാതെ നടനെ ചോദ്യം ചെയ്തത് തെറ്റായ നടപടിയാണ്. അന്വേഷണ സംഘത്തിന്റെ ലീഡറെ തന്നെ കാര്യങ്ങള്‍ അറിയിച്ചില്ല. പൊലീസ് മേധാവിക്കുപോലും ഒന്നും അറിയില്ലായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.

Advertisement