എഡിറ്റര്‍
എഡിറ്റര്‍
പി. ജയരാജനെതിരായ അന്വേഷണം ഔദ്യോഗിക ജീവിതം തകര്‍ത്തു; ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയപകപോക്കലെന്ന് സെന്‍കുമാര്‍
എഡിറ്റര്‍
Sunday 26th February 2017 10:39am

തിരുവന്തപുരം: പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണമാണ് തനിക്കെതിരായ പകപോക്കലിന് കാരണമെന്നും സെന്‍കുമാര്‍ പറയുന്നു

കതിരൂര്‍ മനോജ് വധകേസില്‍ സി.പി.ഐ.എം മുതിര്‍ന്ന നേതാവായ പി. ജയരാജിനെതിരെ നടത്തിയ അന്വേഷണ ഔദ്യോഗിക ജീവിതം തകര്‍ത്തുവെന്നും സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലില്‍ വ്യക്തമാക്കുന്നു.

കതിരൂര്‍ മനോജ് വധകേസ്, ടിപി ചന്ദ്ര ശേഖരന്‍, ഷൂക്കൂര്‍ വധ കേസുകളില്‍ നടത്തിയ അന്വേഷണം ഭരണകേന്ദ്രങ്ങലെ ഭയപ്പെടുത്തിയെന്നും സെന്‍കുമാര്‍ പറയുന്നു

ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധം, അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളില്‍ താന്‍ സ്വീകരിച്ച നിലപാടുകള്‍ തന്നെ സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കി.

കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്റെ പങ്ക് അന്വേഷിച്ചപ്പോള്‍ തന്നെ തനിക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ഹൈക്കോടതി കേസില്‍ വിധി പറഞ്ഞത്.


Dont Miss പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാമേഖലയില്‍ തീപിടിത്തം; പോസ്റ്റ് ഓഫിസും ഗോഡൗണും കത്തിനശിച്ചു: തീപടര്‍ന്നത് കൂട്ടിയിട്ട ചവറില്‍ നിന്ന് 


തന്റെ കാലയളവില്‍ കണ്ണൂരില്‍ ഒരു രാഷ്ട്രീയ കൊലപാതകമാണ് നടന്നതെങ്കില്‍ എട്ടു മാസം കൊണ്ട് ഒമ്പത് കൊലപാതകങ്ങള്‍ നടന്നുവെന്നും സെന്‍കുമാര്‍ ഹരജിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂലായ് 25 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി ഒമ്പതുവരെ സംസ്ഥാന പൊലീസില്‍ നടന്ന സ്ഥലംമാറ്റങ്ങള്‍ കേരളത്തിലെ പരിതാപകരമായ സാഹചര്യത്തിന്റെ തെളിവാണെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

പൊലീസ് തലപ്പത്ത് നിന്ന് മാറ്റിയതിനെതിരെ ഇടതു സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

Advertisement